കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൈക്കൂലിയില്ലെങ്കിൽ കാര്യം നടക്കില്ല; വിജിലൻസ് റെയ്ഡിൽ കുടുങ്ങി ജോയിന്റ് ആർടിഒ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തളിപ്പറമ്പ് ജോ ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. ആര്‍ടിഒ ഏജന്റുമാരെ ഒഴിവാക്കി നേരിട്ടു നല്‍കിയ അപേക്ഷകള്‍ കാരണമില്ലാതെ വൈകിപ്പിക്കുന്നുവെന്ന പരാതിയിലാണ് റെയ്ഡ് നടന്നത്. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തളിപ്പറമ്പ് ജോയിന്റ് ആര്‍ടിഒ പ്രമോദ് കുമാർ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തു.

 അമേരിക്ക ചതിച്ചു; മുന്‍തീരുമാനം മാറ്റി, പാകിസ്താന് കോടികളുടെ സൈനിക സാങ്കേതിക വിദ്യ അമേരിക്ക ചതിച്ചു; മുന്‍തീരുമാനം മാറ്റി, പാകിസ്താന് കോടികളുടെ സൈനിക സാങ്കേതിക വിദ്യ

ശനിയാഴ്ച രാവിലെ 11 മുതല്‍ ഓഫീസില്‍ വിജിലന്‍സ് ഡിവൈഎസ്പി വി മധുസൂദനന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അകാരണമായി നടപടി വൈകിപ്പിച്ച നിരവധി ഫയലുകള്‍ ഒളിപ്പിച്ച നിലയില്‍ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. നേരത്തെയും തളിപ്പറമ്പ് ജോ. ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയും ചില രേഖകളും രേഖയില്‍ പെടാത്ത പണവുമടക്കം പിടികൂടിയ സംഭവവും ഉണ്ടായിട്ടുണ്ട്.

bribe

പരിശോധനയില്‍ പുതിയ വാഹനത്തിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. നേരിട്ടു കൊടുത്ത അപേക്ഷകള്‍ മേശക്കടിയില്‍ ചുരുട്ടിക്കൂട്ടിയിട്ട നിലയിലായിരുന്നു. ഒരുമാസം മുമ്പ് നേരിട്ട് കൊടുത്ത അപേക്ഷ പരിഗണിക്കാതെയിരിക്കുമ്പോഴും ഏജന്റുമാരില്‍ നിന്നും വാങ്ങിയ അപേക്ഷ കാലതാമസമില്ലാതെ പാസാക്കുന്നതും കണ്ടെത്തി. ഓഫീസില്‍ അനധികൃതമായി ഇടപെടുന്ന ഏജന്റുമാരെയും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മുഴുവന്‍ ആര്‍ടിഒ ഓഫീസുകളിലും റെയ്ഡ് നടന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലണ് കഴിഞ്ഞ ദിവസം തളിപ്പറമ്പില്‍ പ്രത്യേക റെയ്ഡ് നടന്നത്.

English summary
Action against joint RTO for accepting bribe in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X