കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോഷണ കേസിലെ പ്രതി തടവുചാടിയ സംഭവം: കണ്ണൂർ സെൻട്രൽ ജയിലിൽ കൂട്ട സ്ഥലമാറ്റം

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കാനറ ബാങ്ക് മോഷണ കേസിലെ ശിക്ഷാ തടവുകാരൻ ജയിൽ ചാടിയ സംഭവമുൾപ്പടെ വീഴ്ചകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം. ജയിൽ ഡിജിപി ഋഷിരാജ് സിങ്ങാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ഡിഐജി ജയിലിലെത്തി തടവുകാരിൽ നിന്നും ജീവനക്കാരിൽ നിന്നും കഴിഞ്ഞ ആഴ്ച തെളിവെടുത്തിരുന്നു. ഐജി നൽകിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് ശിക്ഷാ നടപടി. സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കടുത്ത അനാസ്ഥയും വീഴ്ചയും നിരന്തരം ആവർത്തിക്കപ്പെടുന്നുണ്ടെന്നും ഇതു അവസാനിപ്പിക്കാൻ ശക്തമായ നടപടിയുണ്ടാകണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

ശ്രീനിവാസൻ പറഞ്ഞ അത്ഭുതകരമായ ടെക്നോളജി, ജപ്പാനിലെ സ്‌കാനിംഗ് മെഷീന്‍, പൊളിച്ചടുക്കി കുറിപ്പ്!ശ്രീനിവാസൻ പറഞ്ഞ അത്ഭുതകരമായ ടെക്നോളജി, ജപ്പാനിലെ സ്‌കാനിംഗ് മെഷീന്‍, പൊളിച്ചടുക്കി കുറിപ്പ്!

അസിസ്റ്റന്റ് സൂപ്രണ്ട് പി സി ശിവരാമനെ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലേക്കും കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലെ അസി. സൂപ്രണ്ട് സിഎം പോളിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കും മാറ്റി നിയമിച്ചു. സെൻട്രൽ ജയിലിലെ അസി. സൂപ്രണ്ട് ഐവി ഒതേനനെ കണ്ണൂർ ജില്ലാ ജയിലിലേക്കും ജില്ലാ ജയിലിലെ അസി.സൂപ്രണ്ട് ടി വി രാമചന്ദ്രനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കും നിയമിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലെ ഡപ്യൂട്ടി പ്രിസൺ ഓഫീസർമാരായ നോബി സെബാസ്റ്റ്യൻ,സുഹൈർ കൊടക്കൽ എന്നിവരെ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലേക്കും കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ സി എൻ അഭിലാഷ്, പി ഷിനോജ് എന്നിവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്കും മാറ്റി നിയമിച്ചു.

കൂട്ട സ്ഥലംമാറ്റം

കൂട്ട സ്ഥലംമാറ്റം


കണ്ണൂർ സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ പി പി സന്തോഷ് കുമാറിനെ വടകര സബ് ജയിലിലേക്കും വടകര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ഇ. പ്രസന്നനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കും മാറ്റി നിയമിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ എസ്. പ്രകാശൻ, പി. പ്രസാദ്, എപി ദിനേഷ് കുമാർ എന്നിവരെ കോഴിക്കോട് ജില്ലാ ജയിലിലേക്കും കോഴിക്കോട് ജില്ലാ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ എം ഹസീബ്, ഷിജു ഗിൽബർട്ട്, രവീഷ് എന്നിവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്.

 രക്ഷപ്പെട്ടത് റിമാൻഡ് തടവുകാരൻ

രക്ഷപ്പെട്ടത് റിമാൻഡ് തടവുകാരൻ


കണ്ണൂർ സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എം കൃഷ്ണദാസനെ കണ്ണൂർ ജില്ലാ ജയിലിലേക്കും കണ്ണൂർ ജില്ലാ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ പ്രശാന്ത് ബാലകൃഷ്ണനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കും മാറ്റി നിയമിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് തടവുകാരൻ അജയ് ബാബു ആശുപത്രി ഐസൊലേഷൻ വാർഡിൽ നിന്നു രക്ഷപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ സി. പ്രസാദ്, കെ കെ വിശ്വനാഥൻ എന്നിവരെ സർവ്വീസിൽ നിന്നു സസ്പെൻഡ് ചെയ്തു. നൈറ്റ് റൗണ്ട് ഓഫീസറുടെ ചുമതലയുണ്ടായിരുന്ന അസി. സൂപ്രണ്ട് ടി വി അശോകനെ വിയ്യൂർ സെൻട്രൽ ജയിലിലേക്കും സ്ഥലം മാറ്റി. താത്കാലിക ജീവനക്കാരായ അസി. പ്രിസൺ ഓഫീസർമാരായ പി സുധീഷ്, വി പി ധനേഷ് എന്നിവരെ സർവീസിൽ നിന്നു പുറത്താക്കിയതായും ഡിജിപി അറിയിച്ചു.

 നിർണായക കേസിലെ പ്രതികൾ

നിർണായക കേസിലെ പ്രതികൾ

പൂജപ്പുര കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ ജയിലാണ് കണ്ണൂർ സെൻട്രൽ ജയിൽ. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുൾപ്പെടെയുള്ള തടവുകാർ കണ്ണൂർ സെൻട്രൽ ജയിലിലാണ് ജീവപര്യന്തം തടവിൽ കഴിയുന്നത്. ടി പി വധക്കേസിലെ പ്രതികൾ ഉൾപ്പെടെ 350- രാഷ്ട്രീയ കൊലക്കേസ് പ്രതികളും ഇവിടെ കഴിയുന്നുണ്ട്. എന്നാൽ രാഷ്ട്രീയ തടവുകാർക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യം ഇവിടെ ലഭിക്കുന്നതായി പരാതിയുയർന്നിരുന്നു. ഇതു കൂടാതെ മദ്യം, കഞ്ചാവ്, മൊബൈൽ ഫോൺ എന്നിവയെത്തുന്നതായും ഇവ തടവുകാർ ഉപയോഗിക്കന്നതായും ആരോപണമുയർന്നിരുന്നു.

 ഗുരുതര സുരക്ഷാ വീഴ്ച

ഗുരുതര സുരക്ഷാ വീഴ്ച


ഗുരുതരമായ സുരക്ഷാ വീഴ്ചകളും കണ്ണൂർ സെൻട്രൽ ജയിലിനെ സംബന്ധിച്ചുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ വനിതാ ജയിലിൽ ആത്മഹത്യ ചെയ്യുന്നത്. ഇതിനു ശേഷം ജില്ലാ ആശുപത്രിയിലേക്ക് വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോയ രണ്ടു തടവുകാരും പാറാവുകാരെ വെട്ടിച്ചു കടന്നു കളഞ്ഞു. ഇതോടെയാണ് ജില്ലാ ജയിലിലെ സംവിധാനങ്ങളെ കുറിച്ച് ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശ പ്രകാരം ജയിൽ വകുപ്പ് കൂടുതൽ അന്വേഷണമാരംഭിച്ചത്.

English summary
മോഷണ കേസിലെ പ്രതി' തടവുചാടിയ സംഭവം: കണ്ണൂർ സെൻട്രൽ ജയിലിൽ ശുദ്ധികലശം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X