കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ നഴ്സിന്റെ കൊലപാതകം: ഭർത്താവ് അടക്കമുള്ള പ്രതികളെ പിടികൂടാനാവാതെ പൊലിസ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: നഴ്‌സിന്റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടാനാവാതെ പൊലിസ് ' യുവതിയെ തീവെച്ചുകൊന്ന ഭർത്താവും കൂട്ടുനിന്ന ബന്ധുക്കളുമാണ് ഒളിവിൽ പോയത്. ഇവർക്കു വേണ്ടി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ടിന്നർ ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച ചാലാട് സ്വദേശിനിയും നഴ്സുമായ രാഖിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായിട്ടും ഭര്‍ത്താവിനെ പിടികൂടാൻ കഴിയാത്ത പൊലിസിന്റെ നിഷ്ക്രിയത്വം വിവാദമായിരിക്കുകയാണ്.

ട്രംപ് ആദ്യമായിട്ടാണ് ദരിദ്ര രാജ്യം സന്ദര്‍ശിക്കുന്നത്; പിന്നില്‍ വന്‍ ലക്ഷ്യം, വ്യത്യസ്തമായ ലേഖനംട്രംപ് ആദ്യമായിട്ടാണ് ദരിദ്ര രാജ്യം സന്ദര്‍ശിക്കുന്നത്; പിന്നില്‍ വന്‍ ലക്ഷ്യം, വ്യത്യസ്തമായ ലേഖനം

സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഭര്‍ത്താവ് സന്ദീപും ഇയാളുടെ മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍ തുടരുകയാണ്. കൊടിയ പീഡനത്തിനൊടുവിലാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് കൂടിയായ രാഖിയെ കൊലപ്പെടുത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ദിവസങ്ങളോളം നടന്ന ചികിത്സയ്ക്കൊടുവിലാണ് രാഖി മരിച്ചത്.

nurse

ഈ സമയങ്ങളില്‍ സന്ദീപ് ഇവിടെയുണ്ടായിരുന്നു. മരണപ്പെടുമെന്ന് ഏറെക്കുറേ ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് രാഖി സംസാരിക്കാന്‍ തുടങ്ങിയത്. പൊള്ളലേല്‍പ്പിച്ച വിവരം പുറത്തു പറയാതിരിക്കാന്‍ ഐസിയുവില്‍ കയറിയും സന്ദീപ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഭാര്യയുടെ മൊഴി തനിക്കെതിരാവുമെന്ന ഘട്ടത്തിലാണ് കുടുംബവുമായി ഒളിവില്‍ പോയത്. തലശ്ശേരിയിലെ ഒരു ബന്ധുവീട്ടിലായിരുന്ന ഇവരെ തേടി പോലീസ് അന്വേഷണം നടന്നെങ്കിലും പിടികൂടാനായില്ല. ഭര്‍ത്താവ് സന്ദീപ് തിന്നര്‍ ഒഴിച്ച് തീ വെക്കുകയായിരുന്നുവെന്നാണ് രാഖി മജിസ്ട്രേറ്റിനു മുമ്പാകെ നല്‍കിയ മരണമൊഴിയില്‍ പറയുന്നുണ്ട്.

ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ വലിയ സമ്മര്‍ദ്ദമുണ്ടായെങ്കിലും മരണമൊഴി നിര്‍ണായകമായി. മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും ടിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് രാഖി നൽകിയമരണ മൊഴി.

English summary
Action delayed in Kannur nurse death case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X