• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരിലെ ചികിത്സാ കേന്ദ്രങ്ങളിലെ സുരക്ഷാവീഴ്ചയ്‌ക്കെതിരെ നടപടിയെടുക്കും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ചികിത്സയ്ക്കിടെ കൊവിഡ് രോഗികള്‍ ചാടിപ്പോകുന്നത് കണ്ണൂര്‍ ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതായി പരാതി. ജില്ലയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലൊന്നായ കണ്ണൂരിലെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ നിന്നും ഇതു രണ്ടാമത്തെ കൊവിഡ് രോഗിയാണ് ചാടിപ്പോകുന്നത്. ഒരു മാസം മുന്‍പ് കൊവിഡ് പോസറ്റീവ് റിപ്പോര്‍ട്ടു ചെയ്ത ആറളം സ്വദേശിയായ യുവാവ് ചാടിപ്പോയതിനെ തുടര്‍ന്ന് ഇയാള്‍ സഞ്ചരിച്ച ബസ് യാത്രക്കാര്‍ ഉള്‍പ്പെടെ നൂറോളം പേരാണ് നിരീക്ഷണത്തില്‍ പോയത്.

 എറണാകുളത്ത് ഇന്ന് നൂറ് കടന്ന് കോവിഡ് ബാധിതർ: 165 പേർക്ക് വൈറസ് ബാധ; 160 പേർക്കും സമ്പർക്കത്തിലൂടെ എറണാകുളത്ത് ഇന്ന് നൂറ് കടന്ന് കോവിഡ് ബാധിതർ: 165 പേർക്ക് വൈറസ് ബാധ; 160 പേർക്കും സമ്പർക്കത്തിലൂടെ

ഇതിനു ശേഷം ഇരിട്ടി നഗരത്തില്‍ നിന്നും ഇയാളെ പിടികൂടിയ പൊലിസുകാരും ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടെ വലിയൊരുവിഭാഗമാളുകള്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. കൊവിഡ് രോഗി പുറത്തുചാടിയതിനെ തുടര്‍ന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ സുരക്ഷാവീഴ്ചയെ കുറിച്ചു പരാതിയുയര്‍ന്നിരുന്നു. ഏതാനും സെക്യൂരിറ്റി ജീവനക്കാര്‍ മാത്രമാണ് ഇവിടെ രാപ്പകല്‍ ജോലി ചെയ്യുന്നത്. ഇതിനിടെയാണ് കാസര്‍കോട്ടെ
കുപ്രസിദ്ധ മോഷ്ടാവ് റംസാന്‍ സൈനുദ്ദീന്‍ (28) ഇവിടെ ചികിത്സയിലിരിക്കെ കടന്നു കളഞ്ഞത്. ഈ സംഭവത്തില്‍ ആരോഗ്യമന്ത്രി ജില്ലാ മെഡിക്കല്‍ ഓഫിസറില്‍ നിന്നും റിപ്പോര്‍ട്ടു തേടിയിട്ടുണ്ട്. ഇതുരണ്ടാം തവണയാണ് റംസാന്‍ അധികൃതരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെടുന്നത്.


കഴിഞ്ഞ തവണ നിരീക്ഷണത്തില്‍ കഴിയവേ തോട്ടടയിലെ കൊവിഡ് കേന്ദ്രത്തില്‍ നിന്നാണെങ്കില്‍ ഇക്കുറി കൊവിഡ് ചികിത്സയ്ക്കിടെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. കൊവിഡ് രോഗിയായ ഇയാള്‍ രക്ഷപ്പെട്ട് പൊലിസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും തലവേദനയായിരിക്കുകയാണ്.കഴിഞ്ഞ തവണ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ നിന്നും കൊവിഡ് ചികിത്സയ്ക്കിടെ യുവാവ് രക്ഷപ്പെട്ടതിനെ തുടര്‍ന്ന് ബസ് യാത്രക്കാര്‍ ഉള്‍പ്പെടെ നൂറിലേറെപ്പോരാണ് ക്വാറന്റീനില്‍ പ്രവേശിക്കപ്പെട്ടത്.

കാസര്‍ഗോഡ് മാങ്ങാട് കൂളിക്കുന്ന് സ്വദേശിയായ റംസാന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. വാഹനമോഷണക്കേസുകളാണ് ഇതില്‍ കൂടുതല്‍. ആദ്യതവണ തടവുചാടിയ ഇയാള്‍ രണ്ടുമാസക്കാലമായി പൊലിസിനെ വെട്ടിച്ചു മുങ്ങി നടക്കുകയായിരുന്നു. ചക്കരക്കല്‍ പൊലിസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാളെ കാസര്‍കോട്ടു നിന്നും പിടികൂടിയത്. ഇതിനു ശേഷം ഇയാള്‍ക്ക് കൊവിഡ് പരിശോധന നടത്തുകയായിരുന്നു. പിന്നീടാണ് ഇയാള്‍ പോസറ്റീവാണെന്നു വ്യക്തമായത്. ഇതോടെ റംസാനെ പിടികൂടിയ പോലീസുകാരും ക്വാറന്റീനില്‍ പോകേണ്ട അവസ്ഥയിലാണ്. ആദ്യത്തെ തവണ മിനി

ലോറി മോഷണ കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തിരുന്നത്. തുടര്‍ന്ന് റിമാന്‍ഡിലായതിനെ തുടര്‍ന്ന് തോട്ടട തടവുകാര്‍ക്കായുള്ള കൊ വിഡ്‌നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു ഇവിടെ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.പിന്നീട് രണ്ടു മാസം കഴിഞ്ഞ് കാസര്‍കോടു നിന്നാണ് ഇയാള്‍ പിടിയിലായത്. തിങ്കളാഴ്ച്ച രാവിലെ ഇയാള്‍ രക്ഷപ്പെടുന്ന വേളയില്‍ ടീഷര്‍ട്ടും പാന്റസുമാണ് അണിഞ്ഞിരിക്കുന്നത്. തലമൊട്ടയടിച്ചിട്ടുണ്ട്. ഇയാളെ തേടി ചക്കരക്കല്‍ പൊലിസ് തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.കാസര്‍കോട്ടേക്കു തന്നെ റംസാന്‍ കടന്നുകളയാനാണ് സാധ്യത. ഇയാള്‍ കിടന്ന വാര്‍ഡിലെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. നേരത്തെ എല്ലാവരും മാസ്‌കണിഞ്ഞതിനാല്‍ ഏറെ പ്രയാസപ്പെട്ടിട്ടാണ് റംാസാനെ കാസര്‍കോട്ടു നിന്നും പിടികൂടിയത്.

English summary
Action will be taken against patients escapes from Covid centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X