Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്ക് പാലിച്ച സുരേഷ് ഗോപി കണ്ണൂരിലെത്തി;കേരളത്തിന്റെ മരുമകൾ മുൻമിയും കുടുംബവും പുതിയ വീട്ടിലേക്ക്

ഇരിട്ടി: കേരളത്തിന്റെ മരുമകളായി അസമില്‍ നിന്നെത്തിയ മുന്‍മി ഗെഗോയിക്ക് നല്‍കിയ വാക്ക് പാലിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. സുരേഷ് ഗോപി വാഗ്ദാനം ചെയ്ത വീട്ടിലേക്ക് മുന്‍മിയും കുടുംബവും താമസം മാറി. സുരേഷ് ഗോപിയുടെ കാര്‍മികത്വത്തിലാണ് നിലവിളക്ക് തെളിയിച്ച് മുന്‍മിയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്. വീട് വയ്ക്കാന്‍ സ്ഥലം സൗജന്യമായി നല്‍കിയ ഡോ പി സലീമും ചടങ്ങില്‍ പങ്കെടുത്തു.

1

ഇരിട്ടി പയഞ്ചേരി സ്വദേശിയായ കെ എന്‍ സജേഷിന്റെ ഭാര്യയായാണ് മുന്‍മി കേരളത്തിലെത്തിയത്. കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പില് വികാസ് നഗര്‍ വാര്‍ഡില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മുന്‍മി മത്സരിച്ചിരുന്നു. ഭര്‍ത്താവിനൊപ്പവും രണ്ട് മക്കള്‍ക്കൊപ്പവും ദീര്‍ഘനാളായി ഉവ്വാപ്പള്ളിയിലെ വാടക വീട്ടില്‍ കഴിയുകയാണ് മുന്‍മി.

2

ശുദ്ധ മലയാളത്തില്‍ വോട്ട് തേടിയ അസംകാരി മുന്‍മിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് സുരേഷ് ഗോപി സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്. സ്വന്തമായി ഒറു സെന്റ് ഭൂമി പോലുമില്ലാത്ത ഇവര്‍ക്ക് സ്ഥലം കണ്ടെത്താനുള്ള പ്രവര്‍ത്തനമായി പിന്നീട്. ഹിന്ദു ഐക്യവേദിയുടെ നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമം ഫലം കാണുകയായിരുന്നു.

3

ഡോ പി സലീം തില്ലങ്കേരി കാര്‍കോട് സൗജന്യമായി സ്ഥലം നല്‍കി. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുമ്പോഴും വീട് നിര്‍മ്മാണത്തിന് യാതൊരുവിധ പ്രതിസന്ധിയും നേരിട്ടില്ല. വിഷു കഴിഞ്ഞ് പിറ്റേ ദിവസം സുരേഷ് ഗോപിയും കുടുംബവുമെത്തി പാല് കാച്ച് നടത്താനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ സുരേഷ് ഗോപിക്ക് അന്ന് എത്താന്‍ കഴിഞ്ഞിരുന്നില്ല.

4

പിന്നീട് ബുധനാഴ്ച രാവിലെ എത്താമെന്ന് സുരേഷ് ഗോപി കുടുംബത്തെ അറിയിക്കുകയായിരുന്നു. രാവിലെ 7.30ന് എത്തിയ സുരേഷ് ഗോപി നിലവിളക്ക് കൊളുത്തി മുന്‍മിയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. വീടിന് ശ്രീലക്ഷ്മിയെന്ന പേരാണ് നല്‍കിയത്.

5

വത്സന്‍ തില്ലങ്കേരി, ബി ജെ പി., ആര്‍ എസ് എസ്. നേതാക്കളായ കെ രഞ്ചിത്ത്, എം ആര്‍ സുരേഷ്, ബിജു ഏളക്കുഴി, സത്യന്‍ കൊമ്മേരി, വി വി ജിതിന്‍, ഹരിഹരന്‍ മാവില, എം.മനോജ്, കെ.ജിതിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒരുമണിക്കൂറോളം കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവിട്ട സുരേഷ്ഗോപി ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+