കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജയരാജന്റെ ഐആർപിസി പൂട്ടേണ്ടി വരും; നർമ്മത്തിൽ പൊതിഞ്ഞ് ലഹരി വിമുക്ത കാംപയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സലീം കുമാർ,

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ജയരാജന്റെ ഐആര്‍പിസി ചികിത്സിക്കാന്‍ ആളില്ലാതെ പൂട്ടേണ്ടി വരുമെന്ന് ചലച്ചിത്ര നടന്‍ സലീം കുമാര്‍. മദ്യപാനം നിര്‍ത്തിയവരെ കുപ്പി പൊട്ടിക്കാന്‍ പോലും അനുവദിക്കരുതെന്നു പറഞ്ഞു സദസിനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് സലീം കുമാര്‍ സദസിനെ കൈയിലെടുത്തത്. ഐആര്‍പിസിയുടെ ലഹരിയാകാം ജീവിതത്തോട്, ലഹരി വിമുക്ത കാംപയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

<strong>വൃക്ക രോഗികള്‍ക്ക് ആശ്വാസമേകാന്‍ ജില്ലാപഞ്ചായത്തിന്റെ ജീവനം പദ്ധതി; ജനകീയ ഫണ്ട് ശേഖരണത്തിന് തുടക്കമായി, പൊതുജനങ്ങളില്‍ നിന്നും ശേഖരിക്കുന്നത് 70 ലക്ഷം രൂപ</strong>വൃക്ക രോഗികള്‍ക്ക് ആശ്വാസമേകാന്‍ ജില്ലാപഞ്ചായത്തിന്റെ ജീവനം പദ്ധതി; ജനകീയ ഫണ്ട് ശേഖരണത്തിന് തുടക്കമായി, പൊതുജനങ്ങളില്‍ നിന്നും ശേഖരിക്കുന്നത് 70 ലക്ഷം രൂപ

വിദ്യാലയ പരിസരത്തൊക്കെ ഭക്ഷണ വസ്തുക്കളിലും മറ്റും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുകയും പലവിധത്തിലും കുട്ടികളെ വലയിലാക്കാനും മാഫിയാ സംഘങ്ങളുണ്ട്. ഇവരില്‍ നിന്നു കുട്ടികളെ നമ്മള്‍ തന്നെ രക്ഷിക്കണമെന്നും സലീം കുമാര്‍ പറഞ്ഞു. അച്ഛന്റെ മരണശേഷം ആദ്യമായി ജോലിക്കു കണ്ണൂരില്‍ വന്നപ്പോള്‍ അലമാര വില്‍ക്കാനായി ഓരോ വീട് കയറി ഇറങ്ങുമായിരുന്നു.

Saleem kumar

ഉച്ചനേരങ്ങളില്‍ എവിടെയെങ്കിലും എത്തിയാല്‍ 'ചോര്‍ ബെയ്ക്കെണ്ടെ'ന്നുള്ള ചോദ്യം ഒരുപാടു കേട്ടിട്ടുണ്ട്. അത്രയ്ക്കു സ്‌നേഹമുള്ളവരാണു കണ്ണൂരിലുള്ളവരെന്നും അന്നത്തെ ചില അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി സലീം കുമാര്‍ വ്യക്തമാക്കി. ഐആര്‍പിസി പൂട്ടി പോകട്ടെയെന്നു പറഞ്ഞപ്പോള്‍ ഒരുനിമിഷം എല്ലാവരും ഞെട്ടിയെങ്കിലും ഐആര്‍പിസിയുടെ പ്രവര്‍ത്തന മികവിനാല്‍ കണ്ണൂരില്‍ മദ്യത്തിനും ലഹരിക്കും അടിമപ്പെട്ട ഒരാള്‍പോലും ഉണ്ടാകാതിരിക്കട്ടയെന്നും അങ്ങനെ ഐആര്‍പിസി തന്നെ പൂട്ടി പോകട്ടെയെന്നും ഹാസ്യ രൂപേണ തിരുത്തി.

ഐആര്‍പിസി ഉപദേശകസമിതി ചെയര്‍മാന്‍ പി ജയരാജന്‍ അധ്യക്ഷനായി. മേയര്‍ ഇപി ലത, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷ്, വിമുക്തി മാനേജര്‍ ഷാജി എസ് രാജന്‍, എം ഷാജര്‍, ഷിബിന്‍ കാനായി, എകെ ഹാരിസ്, കെപി ബാലകൃഷ്ണപൊതുവാള്‍ സംസാരിച്ചു. ഐആര്‍പിസിയില്‍ നിന്നു ലഹരി വിമുക്തി നേടിയവരും കുടുംബാംഗങ്ങളും അനുഭവങ്ങള്‍ പങ്കുവച്ചു.

English summary
Actor Salim Kumar about IRPC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X