Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷൂട്ടിങ്ങും സ്റ്റേജ് ഷോയും ഇല്ല; ഉപജീവനത്തിനായി പച്ചക്കറി വിറ്റ് നടൻ ശിവദാസ് മട്ടന്നൂർ

കണ്ണൂർ; കൊവിഡ് പ്രതിസന്ധിയ്ക്കിടെ ജോലി നഷ്ടപ്പെട്ടവർ നിരവധിയാണ്. സിനിമ-സീരിയൽ മേഖലയേയും കൊവിഡ് സാരമായി ബാധിച്ചിട്ടുണ്ട്. ഷൂട്ടിങ്ങുകളും സ്റ്റേജ് പ്രോഗ്രാമുകളും ഇല്ലാതായതോടെ പലരും മറ്റ് ഉപജീവനമാർഗങ്ങൾ തേടുകയാണ്. നടൻ ശിവദാസ് മട്ടന്നൂരും ജീവിതം മുന്നോട്ട് കൊണ്ടിപോകാൻ പുതിയ വഴി തേടിയിരിക്കുകയാണ്. പച്ചക്കറി വ്യാപരമാണ് നടനും കൂട്ടുകാരും തുടങ്ങിയിരിക്കുന്നത്.

 photo-2020-08-1

Recommended Video

cmsvideo
    mammootty praises rescue workers in karipur and pettimudi | Oneindia Malayalam

    ശിവദാസും സുഹൃത്ത് സതീഷ് കൊതേരിയുമാണ് പച്ചക്കറി വ്യാപാരം തുടങ്ങിയത്. കീഴല്ലൂർ പഞ്ചായത്തിന്റെ പരിധിയിലുള്ള വീടുകളിലാണ് ഇവർ പച്ചക്കറി വിൽപ്പന നടത്തുന്നത്. പുലർച്ചെ മാർക്കറ്റിലെത്തി അവിടുന്ന് നാടൻ പച്ചകറികൾ ഉൾപ്പെടെ ശേഖരിച്ച് വീടുകൾ തോറും വണ്ടികളിൽ എത്തിയാണ് വിൽപന നടത്തുന്നത്. കൊതേരിയിലെ കടയിലും കച്ചവടം നടത്തുന്നുണ്ട്.

    വൈകീട്ട് ആറ് വരെയാണ് വിൽപന നടത്തുന്നത്. വിഷരഹിതമായ പച്ചക്കറികൾ സമൂഹത്തിൽ എത്തിക്കുക, വിറ്റുകിട്ടുന്ന ലാഭത്തിന്റെ ഒരു പങ്ക് പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കലാകാരന്മാരുടെ കുടുംബത്തിന് സഹായത്തിനായി ഉപയോഗിക്കുക എന്നീ ലക്ഷത്തോടെയാണ് കച്ചവടം ആരംഭിച്ചതെന്ന് ശിവദാസ് പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു. പഴയ ജീവിതം വീണ്ടും തിരിച്ച് കിട്ടുമോ എന്നറിയില്ല. എന്നാൽ പഴയതു പോലെ ജീവിതം ആകട്ടെ എന്ന് പ്രത്യാശിക്കുന്നുുവെന്നും ശിവദാസ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+