Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു വിവാദമുണ്ടാക്കി: നടി നിഖില വിമല്‍

കണ്ണൂര്‍: താന്‍ മുന്‍പ് ഒരുസംവാദത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അടര്‍ത്തിയെടുത്തു മാധ്യമങ്ങള്‍ വളച്ചൊടിച്ചു പ്രചരിപ്പിച്ചുവെന്ന് തെന്നിന്ത്യന്‍ താരവും കണ്ണൂര്‍ തളിപറമ്പ് സ്വദേശിനിയുമായ നിഖില വിമല്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്‌ളബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രത്യേക മതവിഭാഗത്തിലെ സ്ത്രീകളെ കുറിച്ചു താന്‍ ഒന്നും പറഞ്ഞിട്ടില്ല. ഓരോ നാടിന്റെയും പ്രത്യേകതകളെ കുറിച്ചു സംസാരിക്കുകയായിരുന്നു ചെയ്തത്. ഇതില്‍ ഒരുവരിമാത്രം അടര്‍ത്തിയെടുത്തു


വെറുതെ വിവാദങ്ങള്‍ മാധ്യമങ്ങളാണുണ്ടാക്കിയത്. സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്തു ഒരു വാചകം മാത്രം എല്ലാവരും പ്രചരിപിക്കുകയായിരുന്നു. ഈ കാര്യത്തില്‍ തന്റെ പ്രതികരണം ആരും ചോദിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇതിനെ തുടര്‍ന്ന് സോഷ്യല്‍മീഡയയിലുണ്ടായ വിവാദങ്ങളില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നും സമൂഹത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് മാധ്യമങ്ങള്‍ തന്നെയാണെന്നും നിഖില പറഞ്ഞു. ഈ വിഷയത്തില്‍ താന്‍ ആരോടും പ്രതികരിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജീവിതത്തില്‍

Nikhla

ലഹരി ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്‌സാണെന്നും പക്ഷെ മറ്റുളളവര്‍ക്ക് ശല്യമായി കൊണ്ടു സിനിമാസെറ്റുകളില്‍ അതുപയോഗിക്കുന്നത് നിയമം മൂലം തടയണമെന്നും നിഖില വിമല്‍ പറഞ്ഞു. ഇതുതടയുന്നതിനായി സിനിമാ സെറ്റുകളില്‍ ഷാഡോ പൊലിസ് പരിശോധന നടത്തുന്നതില്‍ തെറ്റില്ലെന്നും നിഖില വ്യക്തമാക്കി. കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നിഖില

അമ്മയുടെയും ഫെഫ്‌കോയുടയും അനുമതിയോടു കൂടിയാണ് ഇതു നടത്താന്‍ തീരുമാനിച്ചത്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുകയും ചോയ്‌സാണ്. എന്നാല്‍ സിനിമാ സെറ്റുകളില്‍ അതു മറ്റുള്ളവര്‍ക്ക് ശല്യമാകുന്നത് നിയന്ത്രിക്കണമെന്ന് നിഖില വിമല്‍ പറഞ്ഞു. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ താന്‍ അഭിനയിച്ച സിനിമയുടെ സെറ്റുകളിലുണ്ടായിട്ടില്ല. അത്തരം അനുഭവങ്ങള്‍ തനിക്കുണ്ടായിട്ടില്ലെന്നും നിഖില വിമല്‍ പറഞ്ഞു. ചടങ്ങില്‍ കണ്ണൂര്‍ പ്രസ്‌ക്ലബ് സംഘടിപ്പിക്കുന്ന കാനറാ ബാങ്ക് ജേര്‍ണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശനം ചെയ്തു.

പ്രസ് ക്‌ളബില്‍ നടന്ന ചടങ്ങില്‍ ചലച്ചിത നടി നിഖില വിമല്‍ പ്രകാശനം നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ഒ.കെ വിനീഷ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, കാനറാ ബാങ്ക് കണ്ണൂര്‍ റീജണല്‍ ഓഫീസ് എജിഎം എ.യു. രാജേഷ്, പ്രസ്‌ക്‌ളബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍.

സെക്രട്ടറി കെ.വിജേഷ് എന്നിവര്‍ പ്രസംഗിച്ചു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി.കെ. രമേഷ് കുമാര്‍ , സെക്രട്ടറി സി. അനില്‍കുമാര്‍, കാനറാ ബാങ്ക് സീനിയര്‍ മാനേജര്‍മാരായ ഇ.വി. അരുണ്‍കുമാര്‍, പി.വി. ശബരീനാഥ്, ആര്‍ക്കിടെക്ട് ടി.വി. മധുകുമാര്‍, ബി.പി. റൗഫ് തുടങ്ങിയവര്‍ പങ്കെടുത്തു. വിനില്‍ കൃഷ്ണന്‍ പരിപ്പായിയാണ് തീം സോങ് എഡിറ്റിംഗ് നിര്‍വഹിച്ചത്. താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ചടങ്ങില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+