കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കര്‍ഷകര്‍ക്ക് ഇരുട്ടടി!! കനത്ത മഴയില്‍ കണ്ണൂരില്‍ അടയ്ക്കാത്തോട് ആനമതില്‍ തകര്‍ന്നു

  • By Desk
Google Oneindia Malayalam News

കൊട്ടിയൂര്‍: കേളകം അടയ്ക്കാത്തോട് മുട്ടുമാറ്റിക്കും വാളുമുക്കിനുമിടയിലുള്ള പ്രദേശത്ത് ആനമതില്‍ തകര്‍ന്നു. കനത്ത മഴയെത്തുടര്‍ന്നുïായ മലവെള്ളപ്പാച്ചിലിനെത്തുടര്‍ന്നാണ് മതില്‍ തകര്‍ന്നത്. അടയ്ക്കാത്തോട്ടില്‍ നിന്നു വരുന്ന ചാപ്പത്തോട് ചീങ്കണ്ണിപ്പുഴയോട് ചേരുന്ന ഭാഗത്താണ് ആനമതില്‍ തകര്‍ന്നത്. 20മീറ്ററോളം തകര്‍ന്നിട്ടുണ്ട്. വാളുമുക്കില്‍ ആനമതിലിനു മുകളിലൂടെയാണ് പുഴ നിറഞ്ഞ് വെള്ളമൊഴുകുന്നത്. കൃഷിഭൂമികളും വെള്ളത്തിലാണ്.

wallcollapse-1

കഴിഞ്ഞ വര്‍ഷം പ്രളയത്തില്‍ ആനമതില്‍ തകര്‍ന്ന ഭാഗമാണിത്. മാസങ്ങള്‍ക്കു മുമ്പ് ആന മതിലിലെ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മിച്ചിരുന്നു. മതിലിലെ തകര്‍ന്ന വിടവുകളിലൂടെ ആനകളെത്തി പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശമുïാക്കിയതിനേത്തുടര്‍ന്ന് പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മതില്‍ പുനര്‍നിര്‍മ്മിച്ചത്. ശേഷം ആനശല്യമുïായിരുന്നില്ല. മഴയില്‍ മതില്‍ തകര്‍ന്ന് വലിയ വിടവുകളുïായിരിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. മഴ ശക്തമായിത്തുടരുന്നതിനാല്‍ പ്രദേശങ്ങളിലുള്ളവര്‍ ഭീതിയിലാണ്.

English summary
Adakkathod Anamathil collapsed in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X