കര്‍ക്കിടകത്തിലെ ആധിയും വ്യാധിയുമകറ്റാന്‍ കണ്ണൂരിലെ ഗ്രാമങ്ങളില്‍ ആടിവേടനെത്തി
കണ്ണൂര്‍: ആധിയും വ്യാധിയുമകറ്റി നാട്ടിനെയും നാട്ടുകാരെയും രക്ഷിക്കാന്‍ വടക്കെമലബാറിലെ ഗ്രാമ പ്രദേശങ്ങളില്‍ ആടിവേടനിറങ്ങി. പഞ്ഞ കര്‍ക്കിടക മാസത്തിലെ മാരിയും ജീവിത പീഡകളും ദൂരീകരിക്കാന്‍ ആടിയും വേടനും ഉത്തരമലബാറിന്റെ നാട്ടുവഴികളില്‍ ചുവടുവയ്ക്കുന്നത്. മലയന്‍ വണ്ണാന്‍ സമുദായത്തിലുള്ള കൊച്ചു കുട്ടികളാണ് ആടി വേടനായി ഗ്രാമങ്ങളില്‍ ഗൃഹസന്ദര്‍ശനം നടത്തുന്നത്.
പാടവരമ്പിലൂടെ ചെമ്പട്ട് ഉടയാടകള്‍ അണിഞ്ഞ് നിഷ്‌കളങ്കത്വം പേറുന്ന കുരുന്നു മുഖവുമായി കര്‍ക്കടകത്തെയ്യങ്ങള്‍ ഉത്തര മലബാറിലെ കാര്‍ഷിക ഗ്രാമ വഴികളില്‍ നടക്കാന്‍ ഇറങ്ങുന്നത് നാടിന് നാട്ടാര്‍ക്കും ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്നതാണ്. ചില ഗ്രാമങ്ങളില്‍ എങ്കിലും ഇന്നും മുടങ്ങാതെ രോഗപീഡകളും കര്‍ക്കടകത്തിലെ മഹാമാരിയും ദൂരീകരിക്കാന്‍ കര്‍ക്കടകത്തെയ്യങ്ങള്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്

ചെണ്ടയുടെ ചുവടുപിടിച്ച് വാദ്യക്കാരന്‍ പാടുന്ന വേടന്‍പ്പാട്ടിന്റെ താളത്തില്‍ ആടിവേടന്‍ ആടുമ്പോള്‍ വീടുകളില്‍ കൊടികുത്തിവാഴുന്ന, വിനാശകാരിയായ ദോഷങ്ങള്‍ വാരിവിതറുന്ന, ചേഷ്ടകള്‍ മാറിമറിഞ്ഞ് ശ്രീയുടെയും സമ്പത്തിന്റെയും അധിദേവതയായ ലക്ഷ്മിദേവി കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം ചെറിയ കുട്ടിയാണ് വേടന്‍ വേഷമണിയുക. മണിക്കിലുക്കത്തോടെ വീട്ടുമുറ്റത്തെത്തി ചെണ്ടനാദത്തിന്റെ അകമ്പടിയോടെ പാശുപദാസ്ത്രം കഥയുടെ ഇതിവൃത്തം പാടി വീട്ടിലെയും ചേട്ടയെ ഗുരുശി കലക്കി മറിച്ച് അകറ്റുന്നതാണ് പ്രധാന ചടങ്ങ്.
നാട്ടുകാരുടെ ആധിയും വ്യാധിയും അകറ്റാനായി എത്തുന്ന കോലങ്ങള്‍ അര്‍ജ്ജുനനെ പരീക്ഷിക്കാനെത്തുന്ന ശിവന്റെയും പാര്‍വ്വതിയുടെയും പ്രതിരൂപങ്ങളായാണ് കാണുന്നത്. പട്ടുവം മംഗലശ്ശേരി ഭാഗങ്ങളില്‍ മൂന്ന് വയസുള്ള ആത്മിക വിവേക്, അഞ്ച് വയസുള്ള അമര്‍ ചന്ദ്, പതിനൊന്ന് വയസുള്ള കാശിനാഥ് എന്നിവരാണ് വേടനായത്. ഏഴാം നാളിലാണ് മംഗലശ്ശേരിയില്‍ കുഞ്ഞു വേടന്‍ സന്ദര്‍ശനത്തിന് എത്തിയത്. ഉത്തര മലബാറിലെ ഗ്രാമീണ കര്‍ഷകരുടെ ജീവിതവുമായി ബന്ധപ്പെട്ട ആചാരമാണ് വേടന്‍ കെട്ടിയാടല്‍. വേടന്‍ കെട്ടാന്‍ കുട്ടികളെ കിട്ടാതായതും ,വിശ്വാസത്തിലുണ്ടായ കുറവും,ഈ ആചാരത്തെ വിസ്മൃതിയിലേക്ക് കൊണ്ടു പോയി കഴിഞ്ഞു. എങ്കിലും ചിലയിടങ്ങളില്‍ ഇന്നും അവശേഷിക്കുന്നുണ്ട്. ചില നേരങ്ങളില്‍ നഗരങ്ങളില്‍ മുതിര്‍ന്നവര്‍ കെട്ടിയാടുന്ന ആടിവേടന്‍ എത്താറുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ആടിവേടനെത്തിയിരുന്നു.












Click it and Unblock the Notifications