കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാലാട്ടെ പയ്യന്‍ ഇനി അഖിലേഷ് യാദവിന് തന്ത്രങ്ങളൊരുക്കും: അഖിലേഷ്- മായാവതി സഖ്യത്തിന് അങ്കപ്പുറപ്പാട്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിനടുത്തെ ചാലാടുള്ള പയ്യന്‍ ഇനി മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കും.യുപിയില്‍ ബിജെപിക്കെതിരെ ജീവന്‍മരണ പോരാട്ടം നടത്തുന്ന അഖിലേഷ്, മായാവതി സഖ്യത്തിന് ചാലാട്‌ സ്വദേശി ആദില്‍ സാദിഖിന്റെ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ തുണയാകുമെന്നാണ് പ്രതീക്ഷ.

<strong><br>'വടക്കൻ വീരഗാഥ ബോക്‌സോഫീസ് ഹിറ്റാവും, തീർച്ച" title="
'വടക്കൻ വീരഗാഥ ബോക്‌സോഫീസ് ഹിറ്റാവും, തീർച്ച".. പ്രതികരണവുമായി അഡ്വ ജയശങ്കര്‍
" />
'വടക്കൻ വീരഗാഥ ബോക്‌സോഫീസ് ഹിറ്റാവും, തീർച്ച".. പ്രതികരണവുമായി അഡ്വ ജയശങ്കര്‍


രാജ്യത്തു പൊതു തിരഞ്ഞെടുപ്പു പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഇക്കുറി മുന്‍നിര മാര്‍ക്കറ്റിംഗ് ആന്‍ഡ് ബ്രാന്‍ഡിംഗ് രംഗത്തെ പ്രശസ്തരാണ് രംഗത്തുള്ളത്. ദുബായിലെ മുന്‍നിര ബ്രാന്‍ഡിംഗ് ആന്‍ഡ് പി.ആര്‍ ഏജന്‍സിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ജോലി ചയ്തു വരുന്ന കണ്ണൂര്‍ ചാലാട് സ്വദേശി ആദില്‍ സാദിഖിന് യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ തിരഞ്ഞെടുപ്പു മീഡിയ ആന്‍ഡ് പി.ആര്‍ ടീമിനെ നയിക്കാനാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.

adique-1

ദുബായിലെ മുന്‍നിര ബ്രാന്‍ഡുകള്‍ക്കും ബിസിനസ് പ്രമുഖര്‍ക്കും വേണ്ടി പി.ആര്‍ ആന്‍ഡ് ബ്രാന്‍ഡിംഗ് വര്‍ക്കുകള്‍ ചെയ്ത പരിചയ സമ്പത്തുമായാണ് രാജ്യം ഉറ്റുനോക്കുന്ന ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഗതി നിര്‍ണയിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യു.പി. കണ്ണൂര്‍ ആനയിടുക്ക് സ്വദേശിനി ഷാന പര്‍വീനാണു ഭാര്യ. ഐദ് ആദില്‍ മകനാണ്. പി.ആര്‍ ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ദുബായിലെ വിദേശ വിദൂര സര്‍വകലാശായില്‍ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥി കൂടിയാണ്. യു.എ.ഇയിലെ മുന്‍നിര യുവ ബിസിനസ് സംരംഭക വേദിയായ ഐ.പി.എ ബിസിനസ് നെറ്വര്‍ക്കിന്റെ കോ ഓര്‍ഡിനേറ്റര്‍ കൂടിയായിരുന്നു. ഈ മാസാവസാനം യു.പി യിലേക്ക് യാത്ര തിരിക്കും.

English summary
Adil sadique to made tricks for Akhilesh yadhav for election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X