പേരാവൂര്‍ കേളകം രാമച്ചി കോളനിയില്‍ മാവോയിസ്റ്റ് സാന്നിധ്യം, സുരക്ഷ ശക്തമാക്കി പോലീസ്
കണ്ണൂര്‍: കേളകം പഞ്ചായത്തിലെ രാമച്ചി ആദിവാസ കോളനിയില്‍ മാവോയിസ്റ്റുകളെത്തി. ശനിയാഴ്ച്ച രാത്രിയാണ് സ്ത്രീ അടക്കമുള്ള സംഘം കോളനിയിലെത്തിയത്. അഞ്ചംഗ സായുധ സംഘം രാമച്ചി കോളനിയിലെ ലക്ഷിമിയുടെ വീട്ടിലാണത്തിയത്. ആദിവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കി.
സംഘത്തിലെ അഞ്ച് പേരെയും തിരിച്ചറിഞ്ഞതായാണ് സൂചന. ഇവര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസത്തിലാണ് കൊട്ടിയൂരിലെ അമ്പായത്തോടില്‍ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തിയത്. സ്ര്തീകളടക്കം തോക്കേന്തി ആയിരുന്നു പ്രകടനം. സംസ്ഥാന സര്‍ക്കാറിന്റെ വനിതാമതിലിനെതിരെ പോസ്റ്ററുകള്‍ പതിച്ചിരുന്നു. കര്‍ണാടക അതിര്‍ത്തി പ്രദേശമായ കൊട്ടിയൂര്‍ ആറളം വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരമായുണ്ടാകാറുണ്ട്.

ഇതിനാല്‍ മാവോയിസറ്റുകളെ കണ്ടെത്താനായി കണ്ണൂര്‍ ജില്ലാ പോലീസ് സംയുക്തമായി ഓപ്പറേഷന്‍ ഹോക്ക് എന്ന പേരില്‍ മാവോയിസ്റ്റ് വേട്ടയ്ക്ക് തയ്യാറായെടുത്തിരുന്നു. തിരച്ചിലിന്റെ ഫലമായി മാവോവാദികളുടെ സഞ്ചാരപാതയുടെ സൂചന ലഭിച്ചെങ്കിലും അറസ്റ്റ് നടത്താന്‍ പോലീസിനായിട്ടില്ല.












Click it and Unblock the Notifications