Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ ദുരൂഹ മരണം ജുഡീഷ്യല്‍ അന്വേഷണം നടത്തുക, പി പി ദിവ്യയെ അറസ്റ്റ് ചെയ്യുക, കണ്ണൂര്‍ ജില്ലാ കലക്ടറെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ നിന്നും പ്രകടനമായാണ് ബിജെപി പ്രവര്‍ത്തകര്‍ കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പിലെത്തിയത്.

ഒന്നാം കവാടത്തില്‍ പോലീസ് ഉയര്‍ത്തിയ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ഒരു വട്ടം ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതിനു ശേഷം പ്രകോപിതരായ പ്രവര്‍ത്തകര്‍ എം.വി സുമേഷിന്റെ നേതൃത്വത്തില്‍ വരുണ്‍ ജലപീരങ്കിക്ക് നേരെ പാഞ്ഞടുത്തു. ഇതേ തുടര്‍ന്ന് പൊലിസുമായി ഉന്തുംതള്ളും നടന്നു. തുടര്‍ന്ന് നേതാക്കള്‍ പ്രവര്‍ത്തകരെ ശാന്തമാക്കി. ഇതിനു ശേഷം നടന്ന പ്രതിഷേധ സമരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേഷ് ഉദ്ഘാടനം ചെയ്തു.

bjp-march

എഡിഎമ്മിന്റെ മരണത്തില്‍ ആത്മഹത്യാ കുറ്റത്തിന് പൊലിസ് കേസെടുത്ത കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പൊലിസ് അറസ്റ്റു ചെയ്യാത്തത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ് ദിവ്യയെ സംരക്ഷിക്കുന്നത്. സിപിഎം നേതാക്കള്‍ ദിവ്യയെ ഒളിപ്പിക്കുമ്പോഴും പൊലിസ് കണ്ടില്ലെന്ന് നടിക്കുകയാണ് കണ്ണൂരില്‍ എവിടെയാണ് ദിവ്യയുള്ളതെന്ന് പോലീസിന് അറിയാം. സമരക്കാരെ നേരിടാന്‍ കാണിക്കുന്ന ഉത്സാഹം പൊലിസ് ദിവ്യയെ അറസ്റ്റു ചെയ്യാന്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ജില്ലയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദര്‍ പറയുമ്പോഴും മുഖ്യമന്ത്രിക്ക് ആ അഭിപ്രായം ഉണ്ടോയെന്ന് വ്യക്തമാക്കണം. നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമല്ല മുഖ്യമന്ത്രി ദിവ്യയുടെ കുടുംബത്തോടൊപ്പമാണ് നില്‍ക്കുന്നത്. ദിവ്യയെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ബി.ജെ.പിയിലെ പെണ്ണുങ്ങള്‍ അവരെ പിടിച്ചു കെട്ടുമെന്നും ഇത്തരം സാഹചര്യം ഒഴിവാക്കുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്നും എംടി രമേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+