എഡിഎമ്മിന്റെ മരണം; ജില്ലാ കലക്ടര്‍ക്കെതിരെ നടപടിയെടുക്കണം: എന്‍ ഹരിദാസ്
കണ്ണൂര്‍ :എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവാദിയാണെന്നും അദ്ദേഹത്തിന് എതിരെ നടപടിയെടുക്കണമെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും കത്ത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കളക്ടറെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു
പിപി ദിവ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. പാര്‍ട്ടി അംഗത്വം എടുത്തു മാറ്റണം. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു. അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ചിരുന്നു കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള കത്ത് സബ് കളക്ടര്‍ വഴിയാണ് മലയാലപ്പുഴയിലെ നവീന്‍ ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്. മാപ്പ് അപേക്ഷിച്ചുള്ള കത്ത് രാവിലെയോടെ മലയാലപ്പുഴയിലെ വീട്ടില്‍ നേരിട്ട് എത്തിക്കുകയായിരുന്നു. സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങളാണെന്നും താന്‍ ഖേദം പ്രകടിപ്പിക്കുന്നതായും കലക്ടര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കളക്ടറുടെ ക്ഷമാപണം നവീന്‍ ബാബുവിന്റെ കുടുംബം സ്വീകരിച്ചിട്ടില്ല. എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തില്‍ ഗുരുതര ആരോപണം നേരിടുന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ സ്ഥലം മാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതായി വിവരമുണ്ട്.എന്നാല്‍ തല്‍കാലം കണ്ണൂരില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ച് അപേക്ഷ മടക്കുകയായിരുന്നു.
എഡിഎമ്മിന്റെ മരണത്തില്‍ രോഷാകുലരായ കണ്ണൂര്‍ കളക്ട്രേറ്റിലെ ജീവനക്കാര്‍ തനിക്കെതിരെ തിരിയുമെന്ന് മുന്‍കൂട്ടി കണ്ടാണ് കളക്ടര്‍
അരുണ്‍ കെ വിജയന്റെ നീക്കം. എഡിഎമ്മിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് കണ്ണൂരില്‍ തിരിച്ചെത്തിയെങ്കിലും ഇന്ന് ഓഫീസിലേക്ക് വന്നില്ല. കളക്ടര്‍ ഓഫീസില്‍ വന്നാലും ബഹിഷ്‌കരിക്കാനാണ് സിവില്‍ സ്റ്റേഷന്‍ ജീവനക്കാരുടെ തീരുമാനം. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കണ്ണൂരില്‍ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
എഡിഎം നവീന്‍ ബാബുവിന്റെ മരണം സിപിഎം നേതാക്കളുടെ ബിനാമി ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്തിയ അസൂത്രിത കൊലപാതകമാണെന്ന് കെപിസിസി മെമ്പര്‍ റിജില്‍ മാക്കുറ്റി ആരോപിച്ചു പിപി ദിവ്യ രാജിവെച്ചതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി നടത്തിയ ജില്ലാ പഞ്ചായത്ത് ഓഫീസ് പ്രതീകാത്മകമായി അടിച്ചു വാരി ശുദ്ധികലശം നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഡിഎമ്മിന്റെ മരണത്തില്‍ പിപി ദിവ്യയും, ജില്ലാ കലക്ടറും ഒന്നും രണ്ടും പ്രതികളാണ്. അവരുടെ വീടിന് കാവല്‍ നില്‍ക്കാതെ അവരെ അറസ്റ്റ് ചെയ്യാന്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ഉത്തരവിടണമെന്നും, സത്യപ്രതിജ്ഞാ ലംഘനമാണ് പി പി ദിവ്യ നടത്തിയതെന്ന് അതുകൊണ്ട് ജില്ലാ പഞ്ചായത്ത്മെമ്പര്‍ സ്ഥാനത്ത് തുടരുവാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications