Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസ്: കലക്ടറുടെ മൊഴി ഇഴകീറി പരിശോധിക്കും

തലശേരി: കണ്ണൂര്‍ എ.ഡി എം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ കലക്ടറുടെ മൊഴി നിര്‍ണായകമാവുമെന്ന് സൂചന. തെറ്റുപറ്റി അവരുടെ കൈയ്യില്‍ ചില തെളിവുകളുണ്ടെന്നാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യാത്രയയപ്പ് യോഗത്തിന് ശേഷം നവീന്‍ ബാബു കലക്ടറോട് പറഞ്ഞുവെന്നാണ് മൊഴിയിലുള്ള തെന്നാണ് സൂചന. കഴിഞ്ഞ ദിവസം കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാറിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ ഈ കാര്യം പരിശോധിച്ചിരുന്നു.

കലക്ടറുടെ മൊഴി വീണ്ടുമെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡിസ്ട്രിക് ഗവണ്‍മെന്റ് പ്‌ളീഡര്‍ കെ. അജിത്ത് കുമാര്‍, കണ്ണൂര്‍ എ.സി.പി ടി കെ രത്‌നകുമാര്‍, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ ഓഫീസര്‍ ശ്രീജിത്ത് കൊടെരി എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ കേസില്‍ എല്ലാ വശവും പരിശോധിച്ചു മുന്‍പോട്ടു പോകാനാണ് തീരുമാനിച്ചിട്ടുള്ളത്.

naveen-babu

കലക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി വീണ്ടുമെടുക്കുന്നതോടെ ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നത്. കഴിഞ്ഞ ഒക്ടോബര്‍ നാലു മുതല്‍ 15 വരെയുള്ള നവീന്‍ ബാബുവിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഒക്ടോബര്‍ നാലിന് നവീന്‍ബാബുവിനെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. ആറിന് നവീന്‍ ബാബു വിവാദ പെട്രോള്‍ പമ്പ് ഉടമ ടി.വി പ്രശാന്തിനെ ഫോണില്‍ വിളിക്കുകയും പള്ളിക്കുന്നില്‍ നിന്നും ഇവര്‍ കാണുകയും ചെയ്തു. ഒന്‍പതിന് പ്രശാന്തിന് അനുകൂലമായി എ.ഡി.എം ഫയലില്‍ ഒപ്പിടുന്നു.. ഇരുവരും ബന്ധപ്പെട്ടതിന്റെ ഫോണ്‍ കോള്‍ രേഖകളും ഇരുവരും കണ്ടതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ പ്രസംഗിച്ച പി.പി ദിവ്യ രണ്ടു ദിവസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ പുറത്ത് വിടുമെന്ന് പറഞ്ഞിരുന്നു. ഇവര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങളാണ് ഇതെന്നാണ് സൂചന. നാലിന് സ്ഥലം മാറ്റ ഉത്തരവിറങ്ങിപ എ.ഡി.എംആറിന് പ്രശാന്തന് കണ്ടത് എന്തിനാണെന്ന ചോദ്യമാണ് പ്രതിഭാഗം ഉയര്‍ത്തുന്നത്.

സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥന്‍ തിടുക്കപ്പെട്ട് ഒന്‍പതിന് വിവാദ പെട്രോള്‍ പമ്പിന് നിരാക്ഷേപപത്രം നല്‍കിയത് എന്തിന് ? വിവാദ പെട്രോള്‍ പമ്പ് സ്ഥിതി ചെയ്യുന്ന ചെങ്ങളായി വടുവന്‍ചാലിലേ സ്ഥലം എഡിഎം സന്ദര്‍ശിച്ചിരുന്നോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം കണ്ടെത്താനുളള ശ്രമത്തിലാണ് പൊലിസ്. എന്തായാലും വരും ദിനങ്ങളില്‍ അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ കേസില്‍ വഴിത്തിരിവുണ്ടാകുമെന്നാണ് സൂചന.

ഇതിനിടെ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങള്‍ തേടാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഔദ്യോഗിക തലത്തില്‍ അന്വേഷണം നടത്തിയഎ ഗീത ഐഎഎസിന്റെ മൊഴിയെടുക്കും. എഡിഎമ്മിന്റെ യാത്രയയപ്പ് ദിവസം പ്രശാന്ത് വിജിലന്‍സ് ഓഫീസിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.പി പി ദിവ്യയെ പ്രതിയാക്കിയ ആത്മഹത്യ പ്രേരണ കേസില്‍ അന്വേഷണം അവസാനഘട്ടത്തിലാണുള്ളത്.ഇതുവരെ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം എടുത്തിട്ടില്ല. കണ്ണൂര്‍ കലക്ടറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടെയാണ് റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങള്‍ പൊലീസ് തേടുന്നത്.

കലക്ടര്‍ ഉള്‍പ്പെടെ സംഭവുമായി ബന്ധപ്പെട്ട നിരവധി പേരുടെ മൊഴിയെടുത്ത ലാന്‍ഡ് റവന്യൂ ജോയിന്റെ കമ്മീഷണര്‍ എ ഗീത, എഡിഎമ്മിന് വീഴ്ചയുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്ന് പ്രതിഭാഗം കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചിരുന്നു. ഫോണ്‍ വിളി രേഖകളുള്‍പ്പെടെ തെളിവ് നിരത്തിയായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് വകുപ്പുതല അന്വേഷണം നടത്തിയ ഉദ്യോഗസ്ഥയുടെ മൊഴിയെടുക്കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 14ന് യാത്രയയപ്പ് യോഗത്തിന് മുമ്പ് തന്നെ വിജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നുവെന്ന വാദം പ്രതിഭാഗം ഉയര്‍ത്തിയിരുന്നു. വിജിലന്‍സ് ഓഫീസിലേക്ക് പ്രശാന്ത് പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും വാദിച്ചു. ഇത് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1.40ന് വിജിലന്‍സ് ഓഫീസ് ഭാഗത്ത് നിന്ന് പ്രശാന്ത് പോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+