Get Updates
Get notified of breaking news, exclusive insights, and must-see stories!

പിപി ദിവ്യയ്ക്കെതിരെ സിപിഎം ലോക്കല്‍ സമ്മേളനങ്ങളില്‍ വിമര്‍ശനം

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം ലോക്കല്‍ സമ്മേളനങ്ങള്‍ പുരോഗമിച്ചു വരവെ എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ യ്‌ക്കെതിരെ വിമര്‍ശനം ശക്തമായി. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗത്വത്തില്‍ നിന്നും ദിവ്യയെ പുറത്താക്കാന്‍ നേതൃത്വം തയ്യാറാകണമെന്ന ആവശ്യമാണ് സമ്മേളന പ്രതിനിധികള്‍ ഉയര്‍ത്തുന്നത്.

പാര്‍ട്ടി സമ്മേളനങ്ങളില്‍ മേല്‍ കമ്മിറ്റി പ്രതിനിധിയായി എഡിഎമ്മിന്റെ മരണത്തില്‍ ആരോപണ വിധേയായ പിപി ദിവ്യ പങ്കെടുക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനം. ഒക്ടോബര്‍ 19 ന് നടക്കുന്ന വേശാല ലോക്കല്‍ സമ്മേളനത്തിന്റെ ഉദ്ഘാടകയായും സമ്മേളനം നിയന്ത്രിക്കുന്ന ജില്ലാ കമ്മിറ്റി പ്രതിനിധിയായും പിപി ദിവ്യയെയായിരുന്നു നിശ്ചയിച്ചത്. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പിപി ദിവ്യക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെയാണ് സിപിഎം തീരുമാനം.

pp-divya

ദിവ്യയ്ക്ക് പകരമായി ഒക്ടോബര്‍ 19ന് നടന്ന സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗം ഷബ്നയാണ് പങ്കെടുത്തത്. തുടര്‍ന്നും ദിവ്യയെ നിശ്ചയിച്ച സമ്മേളനങ്ങളില്‍ നിന്നും മാറ്റി പകരം മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് ചുമതല നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം. കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അന്വേഷണത്തെ നേരിടുന്ന ഘട്ടത്തില്‍ സമ്മേളനങ്ങളില്‍ മേല്‍ കമ്മിറ്റി പ്രതിനിധിയായി പങ്കെടുക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടിയുടെ തീരുമാനം.

പിപി ദിവ്യയ്ക്കെതിരെ കണ്ണൂരിലെ സിപിഎം കടുത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് സിപിഎം പത്തനംതിട്ട. പിപി ദിവ്യ ജയിലില്‍ പോകണം. പിപി ദിവ്യയ്ക്ക് ഒരു കാരണവശാലും മുന്‍കൂര്‍ ജാമ്യം ലഭിക്കരുത്. പി പി ദിവ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നതാണോ സിപിഎം ജില്ലാ കമ്മിറ്റിയുടെ നിലപാട് എന്ന ചോദ്യത്തിന് അത്തരം നടപടി സംസ്ഥാന നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്നും ഈക്കാര്യത്തില്‍ ജില്ലാ കമ്മിറ്റിയുടെ നിലപാട് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വ്യക്തമാക്കി.

പിപി ദിവ്യയ്ക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ എല്ലാ നീക്കത്തിന് പിന്നിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുണ്ട്. പിപി ദിവ്യക്കെതിരെയുള്ള ഏത് നിയമനടപടിയും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ധാര്‍മ്മിക അവകാശമാണ്. കുടുംബം ദുഃഖ നിവാരണത്തിന് വേണ്ടി ചെയ്യുന്ന ഏത് മാര്‍ഗ്ഗവും ശരിയാണെന്നും ബിനോയ് വിശ്വം പത്തനംതിട്ട മലയാലപ്പുഴയിലെ നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ദിവ്യയ്‌ക്കെതിരെ മാത്രമല്ല കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയനെതിരെയും ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. യാത്രയയപ്പ് യോഗത്തില്‍ നേരത്തെ പേരില്ലാതിരുന്ന ദിവ്യയെ വിളിച്ചു വരുത്തിയത് കലക്ടറാണെന്നാണ് ആരോപണം. ഇത്തരമൊരു ചടങ്ങില്‍ അഴിമതി ആരോപണം ഉന്നയിച്ചിട്ടും കലക്ടര്‍ ദിവ്യയെ തടഞ്ഞില്ലെന്ന് റവന്യു സ്റ്റാഫ് കൗണ്‍സില്‍ ആരോപിച്ചു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ കലക്ടര്‍ സ്ഥാനത്തുനിന്ന് അരുണ്‍ കെ വിജയനെ മാറ്റാനുള്ള സാധ്യത ഏറിയിട്ടുണ്ട്. നവീന്റെ കുടുംബവും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും എഡിഎമ്മിന്റെ ഓഫിസിലെ ചില ഉദ്യോഗസ്ഥരും യാത്രയയപ്പ് ദിവസത്തെ വിവാദ പ്രസംഗത്തില്‍ കലക്ടറുടെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് നീക്കം. റവന്യൂ വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി ലഭിച്ചാലുടന്‍ അരുണ്‍ കെ വിജയനെ മാറ്റും എന്നാണ് സൂചന.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നാണ് കളക്ടറുടെ അവകാശവാദവും വിവാദമായിട്ടുണ്ട്. ചടങ്ങിന്റെ സംഘാടകന്‍ താനല്ലെന്നും സ്റ്റാഫ് കൗണ്‍സിലാണെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പിപി ദിവ്യയെ തടഞ്ഞാല്‍ അത് പ്രോട്ടോക്കോള്‍ ലംഘനമാകുമെന്നത് കൊണ്ടാണ് തടയാതിരുന്നതെന്നും അരുണ്‍ കെ വിജയന്‍ വ്യക്തമാക്കി.

കളക്ടര്‍ -എഡിഎം ബന്ധം സൗഹൃദപരം ആയിരുന്നില്ലെന്നായിരുന്നു നവീന്‍ ബാബുവിന്റെ കുടുംബം നല്‍കിയ മൊഴി. അവധി നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്‍കാതെ കളക്ടര്‍ വൈകിപ്പിച്ചിരുന്നുവെന്നും കുടുംബം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+