എഡിഎമ്മിന്റെ മരണം: പിപി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി കെഎസ്യു വൈസ് പ്രസിഡന്റ്
കണ്ണൂര്‍: എഡിഎമ്മിന്റെ ജീവനൊടുക്കലിന് പിന്നിലെ നിര്‍ണ്ണായക വിവരങ്ങള്‍ ഉള്‍കൊള്ളിച്ച് പിപി ദിവ്യയും ജില്ലാ കളക്ടറും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയും പി.പി ദിവ്യയുടെ ദുരൂഹ ഇടപാടുകളും സംബന്ധിച്ച് സമഗ്ര അന്വേഷണവും നിയമ നടപടിയുമാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.
പൊലിസ് ആസ്ഥാനത്തെത്തി ഡിജിപിക്ക് നേരിട്ട് നല്‍കിയ പരാതി തുടര്‍ നടപടികള്‍ക്കായി ഡിജിപിയുടെ സ്‌പെഷ്യല്‍ ടീമിന് കൈമാറി. കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിന്റെ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു ഫയല്‍ അകാരണമായി വൈകിപ്പിച്ചിട്ടില്ലെന്ന കണ്ണൂര്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് തന്റെ ആരോപണങ്ങള്‍ക്ക് തെളിവാണെന്ന് മുഹമ്മദ് ഷമ്മാസ് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

യാത്രയയപ്പ് സമ്മേളനത്തിന്റെ പിറ്റേന്ന് നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറോട് റവന്യൂമന്ത്രി കെ രാജന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് നവീന്‍ ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയില്ല. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു ഫയല്‍ അകാരണമായി വൈകിപ്പിച്ചിട്ടില്ലെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായി മുഹമ്മദ് ഷമ്മാസ് ചൂണ്ടിക്കാട്ടി. പെട്രോള്‍ പമ്പ് തുടങ്ങാനിറങ്ങിയ പ്രശാന്തിന്റെ അപേക്ഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ സ്വാഭാവിക സമയം മാത്രമാണ് നവീന്‍ ബാബു എടുത്തത്. ഏറ്റവും വിവാദമായി ഉയര്‍ന്നുവന്ന വിഷയം പെട്രോള്‍ പമ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തെ ഭൂമിയുടെ ചരിവാണ്.
ഇത് ഒരു പ്രശ്നമായി ജില്ലാ പൊലീസ് മേധാവി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആ ഭൂമിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ സംരംഭം തുടങ്ങാവുന്നതാണെന്ന് കാണിച്ച് ടൗണ്‍ പ്ലാനര്‍ റിപ്പോര്‍ട്ട് നല്‍കി. ടൗണ്‍ പ്ലാനറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആറു ദിവസം കൊണ്ട് നവീന്‍ ബാബു ഫയല്‍ തീര്‍പ്പാക്കിയെന്നാണ് റിപ്പോര്‍ട്ടിലെ ജില്ലാ കലക്ടറുടെ കണ്ടെത്തല്‍. ഈ കാര്യത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും മുഹമ്മദ് ഷമ്മാസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications