Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗണ്‍സില്‍

കണ്ണൂര്‍: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ എത്തിയതിനെതിരെ സ്റ്റാഫ് കൗണ്‍സില്‍ രംഗത്തെത്തി എഡിഎമ്മിനുള്ള യാത്രയയപ്പിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും പരിപാടി സംഘടിപ്പിച്ചത് തങ്ങളാണെന്നും സ്റ്റാഫ് കൗണ്‍സില്‍ വ്യക്തമാക്കി. ജനപ്രതിനിധികളെ ആരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും സ്റ്റാഫ് കൗണ്‍സില്‍ വിശദീകരിച്ചു.

നവീന്‍ ബാബുവിനുള്ള യാത്രയയപ്പ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണെന്നും അവരോട് ചോദിച്ചാല്‍ വ്യക്തമായ ഉത്തരം ലഭിക്കുമെന്നുമായിരുന്നു ഇക്കാര്യത്തില്‍ കണ്ണൂര്‍ കളക്ടര്‍ പ്രതികരിച്ചത്. പിന്നാലെയാണ് തങ്ങളുടെ ഭാഗം സ്റ്റാഫ് കൗണ്‍സില്‍ വിശദീകരിച്ചത്.

adm-death

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചത് കളക്ടറാണോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. പരിപാടിയുടെ സംഘാടകന്‍ താനല്ല എന്ന് മാത്രമായിരുന്നു മറുപടി. ഇക്കാര്യം മാധ്യമങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും കളക്ടര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പുറകില്‍ ലോബിയുണ്ടെന്ന ആരോപണവുമായി സിപിഎം ഏരിയാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനന്‍. രംഗത്തെത്തി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയും കളക്ടര്‍ അരുണ്‍ കെ വിജയനും മാത്രമല്ല ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. കളക്ടര്‍ വീട്ടിലേക്ക് വരരുതെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് കളക്ടറെ അറിയിച്ചിരുന്നുവെന്നും ജനരോഷം ഉണ്ടാകുമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അറിയിച്ചിരുന്നെന്നും മോഹനന്‍ പറഞ്ഞു.

നവീനിന്റെ ഭാര്യ കളക്ടറോട് വരണ്ട എന്ന് പറഞ്ഞത് കളക്ടര്‍ കുറ്റക്കാരനാണെന്ന് അറിയുന്നത് കൊണ്ടാണ്. ദിവ്യയെ ചോദ്യം ചെയ്യുന്നത് കണ്ണൂര്‍ പോലീസ് മനപ്പൂര്‍വം വൈകിപ്പിക്കുന്നുണ്ടായിരിക്കാം. പത്തനംതിട്ടയിലെ പാര്‍ട്ടിയാണെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ മാനുഷിക പരിഗണന നല്‍കുമെന്നും മലയാലപ്പുഴ മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+