പിപി ദിവ്യക്കെതിരെയുള്ള നടപടിയില്‍ അഭിപ്രായ ഭിന്നത, ഹര്‍ജി നല്‍കിയത് സിപിഎം അഭിഭാഷകന്‍
കണ്ണൂര്‍: പിപി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെ കുറിച്ച് സിപിഎമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. കണ്ണൂര്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റികള്‍ തമ്മില്‍ ഈ കാര്യത്തില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കവെ ദിവ്യയെ പിന്തുണച്ചുകൊണ്ടു ഡി.വൈ.എഫ്.ഐ രംഗത്തെത്തിയതോടെ എഡിഎമ്മിന്റെ മരണം പാര്‍ട്ടിക്കും സര്‍ക്കാരിനും തലവേദനയായി മാറിയിരിക്കുകയാണ്. ഇതിനിടെ സിപിഎം അച്ചടക്കനടപടി സ്വീകരിക്കുന്നത് ഉപതെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്. ഇതോടെ സിപിഎമ്മിന്റെ സംഘടനാ നടപടി ഉടന്‍ ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന വിവരം
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ വീഴ്ച വരുത്തിയപ്പോഴാണ് പിപി ദിവ്യയെ ഔദ്യോഗിക പദവിയില്‍ നിന്നും നീക്കിയ തെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൂടി വന്ന ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കാമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം ഉണ്ടായത്. ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാല്‍ സംഘടനാ നടപടി ഉണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി.

അതേസമയം പിപി ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്‌ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി. ഉദയഭാനു രംഗത്തെത്തി. പാര്‍ട്ടി പൂര്‍ണ്ണമായും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാന്‍ ആവില്ല. ദിവ്യയുടെ പെരുമാറ്റം പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു പാഠമാകണമെന്നും ഉദയഭാനു പറഞ്ഞു.
തലശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയ പിപി ദിവ്യ ഇപ്പോള്‍ ഒളിവിലാണ് പോലീസ് അറസ്റ്റു ഭയന്നാണ് ഇവര്‍ ഇരിണാവിലെ വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത്. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യയില്‍ നിന്നും മൊഴിയെടുക്കുന്നതിനായി പോലീസ് അവരുടെ വീട്ടില്‍ പോയിരുന്നുവെങ്കിലും കാണാന്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സിപിഎമ്മിനായി നിരവധി കേസുകള്‍ വാദിച്ച തലശേരിയിലെ പ്രമുഖ അഭിഭാഷകനായ കെ വിശ്വനാണ് പിപി ദിവ്യയ്ക്കായി കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത്. അതുകൊണ്ടുതന്നെ ദിവ്യയ്ക്കായി നിയമനടപടികളില്‍ സഹായകരമായി പാര്‍ട്ടി ജില്ലാ നേതൃത്വം നീങ്ങുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്.












Click it and Unblock the Notifications