എഡിഎമ്മിന്റെ ദുരൂഹ മരണം: പ്രത്യേക അന്വേഷണ സംഘം കലക്ടറേറ്റ് ജീവനക്കാരുടെ മൊഴിയെടുത്തു
കണ്ണൂര്‍: മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ബാബു ജീവനൊടുക്കിയ കേസില്‍ അന്വേഷണം വിലയിരുത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി യുടെ ഓഫിസില്‍ യോഗം ചേര്‍ന്നു. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്. അജിത്ത് കുമാര്‍, എ.സി.പി ടി.കെ രത്നകുമാര്‍ എന്നിവരുള്‍പ്പെടുന്ന ആറംഗ സംഘമാണ് യോഗം ചേര്‍ന്നത്.
ഇതിനു ശേഷം പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. പി.പി ദിവ്യ യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത് നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന്റെ വിശദാംശങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചത്.

ഇതിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പിപി ദിവ്യയ്ക്ക് പൊലിസ് റിപ്പോര്‍ട്ട് പൂര്‍ണമായും പ്രതികൂലമാണ്. ഡിജിറ്റല്‍ തെളിവുകളിലൂടെ ദിവ്യ എ.ഡി. എമ്മിനെ വ്യക്തിഹത്യ ചെയ്യാന്‍ ഗുഡാലോചന നടത്തിയെന്നാണ് പൊലിസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
പൊലിസ് ശേഖരിച്ച ദിവ്യയുടെ മൊബൈല്‍ ഫോണ്‍ കോള്‍ ഡീറ്റൈല്‍സ് റെക്കോര്‍ഡാണ് (സി.ഡി.ആര്) ദിവ്യക്കെതിരേയുള്ള നിര്‍ണായക തെളിവായി മാറുന്നത്. നവീന്‍ബാബുവിന് യാത്രയയപ്പു നല്കിയ ഒക്ടോബര്‍ 14ന് ദിവ്യ തന്റെ ഫോണില്‍ നിന്ന് ജില്ലാ കലക്ടറെയും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറെയും കാമറാമാനെയും പലതവണ വിളിച്ചതിന്റെ രേഖകളാണ് അതില്‍ പ്രധാനം.
ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്റെയും ചാനല്‍ റിപ്പോര്‍ട്ടറുടെയും മൊഴി പൊലിസ് ശേഖരിച്ചിട്ടുണ്ട്. ഈ മൊഴികളെല്ലാം ദിവ്യക്കെതിരാണ്. മാത്രവുമല്ല, രാത്രിയോടെ ചാനല്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അതിവേഗം വിവിധ ഗ്രൂപ്പുകളിലേക്ക് ദിവ്യ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യഹരജിയില്‍ 29ന് കോടതി വിധി പറയുന്നതുവരെ ദിവ്യയുടെ അറസ്റ്റിന് സാധ്യതയില്ല. വിധി എതിരായാല്‍ ദിവ്യ കീഴടങ്ങാനാണ് സാധ്യത. ഹൈക്കോടതിയെ സമീപിക്കാമെങ്കിലും ജാമ്യം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ അതിന് ദിവ്യ ശ്രമിക്കാന്‍ സാധ്യതയില്ല. ആത്മഹത്യ പ്രേരണാക്കേസില്‍ മൊഴി നല്കാന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരി ദിവ്യക്ക് നോട്ടിസ് നല്‍കിയിരുന്നു. ദിവ്യയുടെ വീട്ടിലെത്തിയ പോലിസ് ദിവ്യ സ്ഥലത്തില്ലാത്തതിനാല്‍ വീട്ടിലെ മുതിര്‍ന്ന അംഗത്തിന് നോട്ടീസ് നല്‍കുകയായിരുന്നു.
ദിവ്യ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. 29 ന് സെഷന്‍സ് കോടതി ഉത്തരവ് പ്രതികൂലമായാല്‍ കീഴടങ്ങുക മാത്രമാണ് ദിവ്യയുടെ മുന്നിലെ വഴി. അതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരിക്കെ ദിവ്യ നടത്തിയ വിദേശയാത്രകളിലും പൊലിസ് അന്വേഷണം നടക്കുന്നുണ്ട്. മൂന്നു വര്‍ഷത്തിനിടെ 23 തവണയാണ് ദിവ്യ വിദേശയാത്ര നടത്തിയത്. സംസ്ഥാനത്തെ മന്ത്രിമാര്‍ പോലും ഇത്രയേറെ തവണ പുറംയാത്രകള്‍ നടത്തിയിട്ടുണ്ടാവില്ല.
വിദേശയാത്രകളുടെ ചിത്രങ്ങളടക്കം ദിവ്യ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇത്രയേറെ തവണ വിദേശയാത്ര നടത്താനുള്ള പണം ദിവ്യയ്ക്ക് എവിടെനിന്നാണെന്നന്നതടക്കം പൊലിസ് അന്വേഷിക്കുന്നുണ്ട്. അനധികൃത സാമ്പത്തികവരുമാനമുണ്ടെന്ന് തെളിഞ്ഞാല്‍ വിജിലന്‍സും അന്വേഷണം നടത്തിയേക്കും
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications