Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിഎമ്മിന് കൈക്കൂലി കൊടുത്തുവെന്നതിന് തെളിവില്ല: പ്രശാന്തന്റെ ആരോപണം ദുര്‍ബലമായി

കണ്ണൂര്‍: യാത്രയയപ്പ് സമ്മേളനത്തിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച മനോവേദനയാല്‍ ജീവനൊടുക്കിയ എ.ഡി.എം. നവീന്‍ ബാബു കൈക്കൂലി വാങ്ങിയോയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ക്ക് മുന്‍പില്‍ തെളിയിക്കാനാവാതെ പരാതിക്കാരന്‍ കെവി പ്രശാന്ത്. ലാന്‍ഡ് റവന്യു കമ്മിഷണര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രശാന്ത് ബാബു ഈക്കാര്യത്തില്‍ തന്റെ കൈയ്യില്‍ തെളിവുകളൊന്നുമില്ലെന്ന് മൊഴി നല്‍കിയത്.

കൈക്കൂലി കൊടുത്ത 98500 രൂപ സഹകരണ ബാങ്കില്‍ നിന്നും പിന്‍വലിച്ചാണ് താന്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് നല്‍കിയതെന്ന് നേരത്തെ കെ.വി പ്രശാന്ത് വ്യക്തമാക്കിയിരുന്നു. വെങ്കിലും ഇത് സാധൂകരിക്കുന്നതിനായി യാതൊരു തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞില്ല.

adm-death

സഹകരണ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചതിന്റെ രസീത് അന്വേഷണ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കളഞ്ഞു പോയെന്നായിരുന്നു മറുപടി. നേരത്തെ ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും പേരിന്റെ ഇനീഷ്യലും ഒപ്പും മാറിയിരുന്നു. സി. എംആര്‍എല്‍ പോര്‍ട്ടലില്‍ പരാതി നല്‍കിയിരുന്നുവെന്ന് കെവി പ്രശാന്ത് പറഞ്ഞിരുന്നുവെങ്കിലും ഈ കാര്യം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇതിനിടെ എഡിഎം നവീന്‍ ബാബുവിനെതിരെ കടുത്ത അധിക്ഷേപം ചൊരിയാന്‍ പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നില്‍ പെട്രോള്‍ പമ്പ് വിഷയത്തിലെ സിപിഐ ഇടപെടലും കാരണമായിട്ടുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. സിപിഐ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് എന്‍ഓസി കിട്ടിയതെന്നും ഇതിനായി കുറച്ചു പണം ചെലവിടേണ്ടി വന്നെന്നും താന്‍ ദിവ്യയെ അറിയിച്ചിരുന്നതായി അപേക്ഷകനായ പ്രശാന്ത് വിജിലന്‍സിനും ലാന്‍ഡ് റവന്യൂ ജോയിന്‍ കമ്മീഷണര്‍ മൊഴി നല്‍കിയിരുന്നു.

നവീന്‍ ബാബുവിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ശരിയാക്കുന്നതിലും സിപിഐ സഹായം കിട്ടിയതാണ് വിവരം. എന്‍ഒസി വിഷയത്തില്‍ നവീന്‍ ബാബുവിനെ താന്‍ വിളിച്ചിരുന്നതായി സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥിരീകരിക്കുകയും ചെയ്തു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് പ്രശാന്ത് നല്‍കിയ മൊഴിയില്‍ പറയുന്നത് താന്‍ കൈക്കൂലി നല്‍കിയെന്നു തന്നെയാണ്.

പിപി ദിവ്യ വഴിയും സിപിഎമ്മിലെ മറ്റ് നേതാക്കള്‍ വഴിയും പലവട്ടം ശ്രമിച്ചശേഷം പണം കൊടുത്ത ശേഷമാണ് തനിക്ക് എന്‍ഒസി കിട്ടിയതെന്നാണ് പ്രശാന്തന്റെ മൊഴി സിപിഐയുടെ നേതാക്കളുടെ ഇടപെടലും എന്‍ഒസി കിട്ടുന്നതിന് കാരണമായാട്ടുണ്ട്. എന്‍ഒസി കിട്ടിയശേഷം ദിവ്യയോട് താന്‍ ഈ കാര്യം പറഞ്ഞു - ''നിങ്ങള്‍ പറഞ്ഞല്ല കാര്യം നടന്നത് സിപിഐ നേതാക്കളുടെ ഇടപെടല്‍ വേണ്ടിവന്നു കുറച്ചു പണവും കൊടുക്കേണ്ടി വന്നു'' - പ്രശാന്തിന്റെ ഈ വാക്കുകളാണ് സിപിഎമ്മുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന നവീന്‍ ബാബുവിനെതിരെ ആഞ്ഞടിക്കാന്‍ ദിവ്യയെ പ്രേരിപ്പിച്ചത് എന്നാണ് വിവരം. താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്ഥലം സന്ദര്‍ശിക്കാന്‍ പോലും നവീന്‍ ബാബു കൂട്ടാക്കഞതും സിപിഐ നേതാക്കളുടെ ഇടപെടലില്‍ കാര്യം നടന്നതും ദിവ്യയില്‍ കടുത്ത പ്രകോപനം സൃഷ്ടിച്ചു. നവീന്‍ ബാബുവിനോട് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് തന്നെ വന്നു കണ്ടിരുന്നതായി സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി.പിസന്തോഷ് കുമാര്‍ പറഞ്ഞു.

സിപിഎം സര്‍വീസ് സംഘടനയുടെ ഭാഗമായിട്ടും സ്ഥലംമാറ്റ കാര്യത്തില്‍ തനിക്കൊപ്പം നിന്നത് സിപിഐ യാണെന്ന് കാട്ടി നവീന്‍ ബാബു സുഹൃത്തിനായി വാട്‌സ്ആപ്പ് സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉള്‍പ്പെടെ അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് തനിക്ക് കണ്ണൂരില്‍ തന്നെ തുടരേണ്ടി വന്നതായി നവീന്‍ ബാബുവിന്റെ വാട്‌സ്ആപ്പ് സന്ദേശത്തിലുണ്ട്.

സ്ഥലംമാറ്റം കാര്യത്തില്‍ അനുകൂല ഉത്തരവ് വന്ന ശേഷമാണ് പ്രശാന്തിന്റെ എന്‍ ഒ സി ഫയലില്‍ നവീന്‍ ബാബു ഒപ്പിട്ട തന്ന വിവരവും ദിവ്യ അടക്കമുള്ള സിപിഎം നേതാക്കളുടെ എതിര്‍പ്പിന് കാരണമായെന്നാണ് പുറത്തുവരുന്ന വിവരം. കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ കുറെക്കാലമായി സി.പി.എം - സി.പി.ഐ ബന്ധം അത്ര സുഖത്തിലല്ല മുന്‍പോട്ടു പോകുന്നത്. റവന്യു വകുപ്പിലെ പല നിയമനങ്ങളിലും സി.പി.എം നേതാക്കള്‍ അനധികൃതമായി ഇടപെടുന്നുവെന്ന പരാതി സി.പി.എം നേതാക്കള്‍ക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+