എഡിഎമ്മിന്റെ മരണം: കണ്ണൂര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ബഹളം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഇടയാക്കിയ തരത്തില്‍ അധിക്ഷേപകരമായ പ്രസംഗം യാത്രയയപ്പ് സമ്മേളനത്തില്‍ നടത്തിയ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്പില് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ വന്‍ ബഹളം. പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രതിനിധികളാണ് ഇക്കാര്യത്തില്‍ പ്രമേയവുമായി രംഗത്തുവന്നത്. എന്നാല്‍ ഈ വിഷയം വികസന സമിതി യോഗത്തിന്റെ അജണ്ടയില്‍ ഇല്ലാത്തതാണെന്ന് പറഞ്ഞ് ഭരണകക്ഷി എംഎല്‍എയായ കെപി മോഹനന് ഇടപെട്ടതോടെയാണ് വാക്കേറ്റവും ബഹളവുമുണ്ടായത്.
കണ്ണൂര്‍ കലക്ടറേറ്റ് ഹാളിലാണ് ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ജില്ലാ വികസന സമിതി യോഗംകലക്ടര് അരുണ്‍ കെ.വിജയന്റെ അധ്യക്ഷതയില്‍ നടന്നത്.കലക്ടര്‍ അധ്യക്ഷനായ യോഗത്തില്‍ യു.ഡി.എഫ് എം.പി മാരുടെ പ്രതിനിധികള്‍ ശക്തമായി ഈ കാര്യം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രമേയം അംഗീകരിച്ചത്. എന്നാല്‍ ഈക്കാര്യം അജന്‍ഡയില്‍ ഇല്ലാത്തതാണെന്ന് ചൂണ്ടിക്കാണിച്ച് യോഗത്തില്‍ പങ്കെടുത്ത കെ.പി.മോഹനന് എം.എല്‍.എയും യോഗം നിയന്ത്രിക്കാന്‍ ശ്രമിച്ചതാണ് കൂടുതല്‍ ബഹളത്തിന് കാരണമായത്. യോഗ അജന്‍ഡയില്‍ ഇല്ലാത്ത കാര്യം പിന്നീട് പരിഗണിക്കാമെന്ന അദ്ദേഹത്തിന്റെ ആവശ്യം ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അംഗീകരിക്കപ്പെട്ടില്ല.

കലക്ടര്‍ ഇല്ലാത്തപ്പോള്‍ യോഗം നിയന്ത്രിക്കേണ്ട എഡിഎമ്മാണ് മരിച്ചതെന്ന് എംപിമാരുടെ പ്രതിനിധികള്‍ ചുണ്ടിക്കാട്ടി.ഡി.സി.സി ഭാരവാഹിയായ ടി.ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിഷേധം ഉയര്‍ന്നത്. മറ്റ് കോണ്‍ഗ്രസ് പ്രതിനിധികളായ അജിത്ത് മാട്ടൂല്‍, എം.പി അരവിന്ദാക്ഷന് എന്നിവരും ജയകൃഷ്ണനെ പിന്തുണച്ച് രംഗത്തെത്തി. തുടര്‍ന്ന് കലക്ടര്‍ അരുണ്‍ കെ. വിജയന് ഇടപ്പെട്ട് യോഗത്തിന്റെ അംഗീകാരത്തോടെ ഈ കാര്യം അജന്‍ഡയില്‍ ഉള്‍പ്പെടുത്താന്‍ തടസമില്ലെന്നും മറ്റു അജന്‍ഡകള്‍ക്കു ശേഷം ഈ കാര്യം പരിഗണിക്കാമെന്ന് പറഞ്ഞതോടെ ബഹളം അവസാനിക്കുകയായിരുന്നു.
വിഷയം അതീവ ഗൗരവമുള്ളതാണെന്നും അതിനാലാണ് യോഗത്തില്‍ ഈക്കാര്യം ഉന്നയിച്ചതെന്നും കോണ്‍ഗ്രസ് പ്രതിനിധിയായടി.ജയകൃഷ്ണന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ യോഗം നിയന്ത്രിച്ച എ.ഡി.എം നവീന്‍ ബാബുവിന്റെ വിയോഗത്തില്‍ അനുശോചിച്ചാണ് യോഗം ആരംഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ എം.എല്‍.എമാരില്‍ കെ.പി മോഹനന് മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ യോഗത്തില്‍ എത്തിയിരുന്നില്ല. യോഗം അവസാനിപ്പിക്കുന്നതിന് മുന്‍പായി കെ.പി മോഹനന് എം.എല്‍.എ വേദിയില്‍ നിന്നു പോയിരുന്നു.
താലൂക്ക് വികസന സമിതി യോഗത്തില്‍ പ്രതിഷേധമുണ്ടാകുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള വന്‍പൊലിസ് സംഘം ക്യാംപ് ചെയ്തിരുന്നു. പി.പി ദിവ്യയെ പൊലിസ് അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കനത്ത പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകള്‍ കഴിഞ്ഞ ഒരാഴ്ച്ചയായി നടത്തിവരുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications