Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം; കോര്‍പ്പറേഷന്‍ കൗണ്‍സില്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അത്യന്തം വേദനാജനകമായ സംഭവമാണ് ഉണ്ടായിട്ടുള്ളത്. അഴിമതി രഹിത സേവനത്തിന് ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയ സര്‍വീസില്‍ ഇത് വരെ യാതൊരു കുറ്റം ചെയ്യാത്ത അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദിയായവരെ കണ്ടെത്തി കേസ് എടുക്കണമെന്നും മേയര്‍ മുസ്ലിഹ് മഠത്തില്‍ ആവശ്യപ്പെട്ടു.

അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ചിട്ട നഗരത്തിലെ പ്രധാന നടപ്പാതയായ റെയില്‍വെ മേല്‍പാലത്തിന്റെ പണി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും ഇത് കാരണം ജനങ്ങള്‍ വളരെയധികം ബുദ്ധി മുട്ട് അനുഭവിക്കുകയാണെന്നും പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുള്ള പ്രമേയം കൗണ്‍സില്‍ ഐക്യകണ്‌ഠേന അംഗീകരിച്ചു.ഇത് സംബന്ധിച്ച റെയില്‍വെ അധികൃതരുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്നും മേയര്‍ പറഞ്ഞു.

knr-corporation-council

അതേസമയം അടുത്ത കാലത്തായി വിട പറഞ്ഞ പ്രമുഖ വ്യവസായിയും സാമൂഹിക സേവന മേഖലകളില്‍ നിറസാന്നി ദ്ധ്യമായിരുന്ന രത്തന്‍ ടാറ്റയുടെയും മലയാള സിനിമയിലെ പ്രശസ്ത അഭിനേത്രി കവിയൂര്‍ പൊന്നമ്മ, ടിപി മാധവന്‍, എന്നിവരുടെ നിര്യാണത്തില്‍ കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി. ഡെപ്യൂട്ടി മേയര്‍ പി ഇന്ദിര , മുന്‍ മേയര്‍ ടിഒ. മോഹനന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ പികെ രാഗേഷ്, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവുര്‍, കൗണ്‍സിലര്‍മാരായ കെപി അബ്ദുല്‍ റസാഖ്, കൂക്കിരി രാജേഷ്, സാബിറ ടീച്ചര്‍, ടി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+