കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭരണഭാഷാ പുരസ്‌കാരം: അഭിമാനനേട്ടവുമായി കണ്ണൂര്‍, പുരസ്കാരം മികച്ച രീതിയിലുള്ള പ്രവര്‍ത്തന ഏകോപനത്തിന്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിനും ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഭരണഭാഷാ പുരസ്‌കാരം കണ്ണൂര്‍ ജില്ലയ്ക്ക്. ഭരണഭാഷാ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ഏകോപിപ്പിച്ചതിനാണ് ജില്ല പുരസ്‌കാരത്തിന് അര്‍ഹമായത്.

സ്വര്‍ണം കൈവശം വയ്ക്കുന്നവര്‍ക്ക് കത്രിക പൂട്ട്; മോദി സര്‍ക്കാരിന്റെ വന്‍നീക്കം, ആംനസ്റ്റി സ്‌കീംസ്വര്‍ണം കൈവശം വയ്ക്കുന്നവര്‍ക്ക് കത്രിക പൂട്ട്; മോദി സര്‍ക്കാരിന്റെ വന്‍നീക്കം, ആംനസ്റ്റി സ്‌കീം

ഭരണഭാഷയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ കൃത്യമായി ചേര്‍ന്ന് ഭരണഭാഷാ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് സാധിച്ചതായി സംസ്ഥാനതല ഭരണഭാഷാ പുരസ്‌കാര നിര്‍ണയ സമിതി കണ്ടെത്തി. നിരന്തരമായ ഇടപെടലുകളിലൂടെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലെയും ഔദ്യോഗിക ഫയലുകള്‍ മലയാളത്തിലാക്കുന്നതില്‍ മികച്ച നേട്ടം കൈവരിക്കാനും ജില്ലയ്ക്കായി.

kannur-1

ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12നു സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പുരസ്‌കാരം നല്‍കും.

English summary
Administrative language award for Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X