കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭൂരിപക്ഷമുണ്ടെന്ന് കരുതി ഏകാധിപത്യം നടപ്പിലാക്കാനാവില്ല: അടൂർ ഗോപാലകൃഷ്ണന്‍

  • By Desk
Google Oneindia Malayalam News

​​​കണ്ണൂർ: ബിജെപി സർക്കാരിനെതിരെ വിമർശനവുമായി ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ 'ദുരിപ​​​ക്ഷം ല​​ഭി​​ച്ചു എ​​ന്ന​​തി​​​ന്‍റെ പേ​​​രി​​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന ഏ​​​കാ​​​ധി​​​പ​​​ത്യം ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന് എ​​​തി​​​രാ​​​ണെ​​​ന്ന് അദ്ദേഹം പറഞ്ഞു. പുരോഗ​​​മ​​​ന ക​​​ലാ​​​സാ​​​ഹി​​​ത്യ സം​​​ഘം ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സ​​​ർ​​​ഗാ​​​ത്മ​​​ക​​​ത​​​യു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​മെ​​​ന്ന വി​​​ഷ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ്ര​​​ഭാ​​​ഷ​​​ണ​​​പ​​​ര​​​മ്പ​​​ര ക​​​ണ്ണൂ​​​ർ ശി​​​ക്ഷ​​​ക് സ​​​ദ​​​നി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ​​ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കണ്ണൂരിൽ റോഡ് തടഞ്ഞ ഹർത്താൽ അനുകൂലികളായ വനിതകളെ പൊലിസ് ബലം പ്രയോഗിച്ചുനീക്കികണ്ണൂരിൽ റോഡ് തടഞ്ഞ ഹർത്താൽ അനുകൂലികളായ വനിതകളെ പൊലിസ് ബലം പ്രയോഗിച്ചുനീക്കി

കൂ​​​ടു​​​ത​​​ൽ വോ​​​ട്ട് ല​​​ഭി​​​ച്ച​​​തു​​​കൊ​​​ണ്ടോ കൂ​​​ടു​​​ത​​​ലാ​​​ളു​​​ക​​​ളെ ജ​​​യി​​​പ്പി​​​ച്ച​​​തു​​​കൊ​​​ണ്ടോ ഏ​​​കാ​​​ധി​​​പ​​​ത്യം ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​കി​​​ല്ല. ജ​​​ന​​​ങ്ങ​​​ളാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​ ത​​​ന്നെ​​​യാ​​​ണ് മ​​​റ്റു​​​ള്ള​​​വ​​​രു​​​മെ​​​ന്ന ബോ​​​ധ​​​മു​​​ണ്ടാ​​​ക​​​ണം. വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് രാ​​​ജ്യം ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്. ഇ​​​തി​​​നെ​​​തി​​​രേ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യ പ്ര​​​തി​​​രോ​​​ധം ഉ​​​യ​​​ർ​​​ന്നു​​​വ​​​ര​​​ണം. പൗരത്വ നിയമ ഭേദഗതിക്കെതിരേ കേ​​​ര​​​ള​​​ത്തി​​​ലെ ഭ​​​ര​​​ണ-​​​പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ൾ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യ​​​തി​​​ൽ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

adoor-gopalakrishnan-


ദില്ലിയിലും മ​​​റ്റു ചി​​ല​​യി​​ട​​ങ്ങ​​ളി​​ലും ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​ത്ത​​​ര​​​വാ​​​ദ​​​പ്പെ​​​ട്ട​​​വ​​​ർ പു​​​ന​​​ർ​​​വി​​​ചി​​​ന്ത​​​നം ന​​​ട​​​ത്താ​​​ൻ ത​​​യാ​​​റാ​​​ക​​​ണം. ഭ​​​ര​​​ണ​​​ത്തെ വി​​​മ​​​ർ​​​ശി​​​ക്കാ​​​നും തെ​​റ്റ് ചൂ​​​ണ്ടി​​​ക്കാ​​ട്ടാ​​​നും ഏ​​​ത് പൗ​​​ര​​​നും അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്.

എ​​​ന്നാ​​​ൽ, ഗാ​​​ന്ധി​​​ജി​​​യെ നി​​​ന്ദി​​​ച്ച​​​വ​​​രെ തു​​​റു​​​ങ്കി​​​ല​​​ട​​യ്​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കാ​​​തി​​​രി​​​ക്കു​​​ക​​​യും രാ​​​ജ്യ​​​ത്തെ ആ​​​ൾ​​​ക്കൂ​​​ട്ട​​​ക്കൊ​​​ല​​​യ്ക്കെ​​​തി​​​രേ ക​​​ത്തെ​​​ഴു​​​തി​​​യ​​​വ​​​രെ രാ​​​ജ്യ​​​ദ്രോ​​​ഹി​​​ക​​​ളാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് രാ​​​ജ്യ​​​ത്തു നി​​ല​​വി​​ലു​​​ള്ള​​​ത്. ഇ​​​വ​​​രി​​​ൽ​​നി​​​ന്ന് എ​​​ന്തു ന​​​ന്മയാ​​​ണ് രാ​​​ജ്യ​​​ത്തി​​​ന് പ്ര​​​തീ​​​ക്ഷി​​​ക്കാ​​​നാ​​​കു​​​ക​​​യെ​​​ന്നും അ​​​ടൂ​​​ർ ചോ​​​ദി​​​ച്ചു. പരിപാടിയിൽ നാരായണൻ കാവുമ്പായി അധ്യക്ഷനായി.

English summary
Adoor Gopalakrishnan about central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X