അടൂിനൊപ്പം കോണ്‍ഗ്രസും... കണ്ണൂരില്‍ പ്രതിഷേധജ്വാല തെളിയിച്ചു
കണ്ണൂര്‍: സാംസ്‌കാരിക നായകരുടെ വായ മൂടിക്കെട്ടി ആര്‍.എസ്.എസും സംഘപരിവാര്‍ സംഘടനകളും ഫാസിസം നടപ്പാക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. ആര്‍.എസ്.എസ് സ്വേച്ഛാധിപത്യത്തിനെതിരേ അടൂരിനൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.സി.സിയുടെ നേതൃത്വത്തില്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സംഭവങ്ങള്‍ക്കും പ്രതികരിക്കാത്ത സാഹിത്യ നായകന്‍മാര്‍ സംസ്ഥാനത്തുïെന്ന കാര്യം മറക്കുന്നില്ല. പച്ചയായ മനുഷ്യനെ ഇഞ്ചിഞ്ചായി സംസ്ഥാനത്ത് കൊന്നൊടുക്കിയിട്ടും പ്രതികരിക്കാത്തവരുï്. ആ കാര്യം മനസില്‍ വച്ച് കൊïാണ് അടൂരിനെതിരെയുള്ള സംഘികളുടെ അതിക്രമത്തെ എതിര്‍ക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ ജയ് ശ്രീറാമെന്ന് വിളിപ്പിച്ച് ഗോരക്ഷകരെന്ന് നടിക്കുന്നവരാണ് ക്രൂരമായ കൊലപാതകവും ഭീഭത്സമായ രീതിയില്‍ അക്രമവും നടത്തുന്നത്.

ഇവര്‍ക്കെതിരെയുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുമെന്നും പാച്ചേനി വ്യക്തമാക്കി. ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സുമ ബാലകൃഷ്ണന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, എന്‍.പി ശ്രീധരന്‍, രാജീവന്‍ എളയാവൂര്‍, ടി.ഒ മോഹനന്‍, പി. ഇന്ദിര, ലിഷദീപക്, ഒ. രാധ,രഞ്ജിത്ത് തളിക്കാവ്, പി.സി താഹ, കൂക്കിരി രാജേഷ്, റഷീദ് കല്ലായി, സുരേഷ് ബാബു എളയാവൂര്‍ തുടങ്ങിയവര്‍ പ്രതിഷേധ ജ്വാലക്ക് നേതൃത്വം നല്‍കി.












Click it and Unblock the Notifications