കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശര്‍ക്കരയില്‍ മായം, കണ്ണൂരില്‍ ശര്‍ക്കര വില്പന നിര്‍ത്തിവച്ചു, മായം കലര്‍ന്ന ശര്‍ക്കര കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും

Google Oneindia Malayalam News

കണ്ണൂര്‍: ശര്‍ക്കരയില്‍ മായം, കണ്ണൂര്‍ ജില്ലയില്‍ ശര്‍ക്കര വില്പന നിര്‍ത്തിവച്ചു. വന്‍തോതില്‍ മായം കണ്ടെത്തിയതോടെയാണ് വില്പന നിര്‍ത്തിവച്ചത്. കര്‍ണാചക തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ശര്‍ക്കരയില്‍ വ്യാപകാമായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. മൊത്ത വ്യാപാരികളും ഇതിനോട് സഹകരിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദേശിക്കും വരെ വില്പന തുടരില്ലെന്നും വ്യാപാരികള്‍ പറയുന്നു.

ഉത്തർപ്രദേശിൽ മായാവതി പാലം വലിക്കുമോ? എസ്പി-ബിഎസ്പി സഖ്യത്തിന് വെല്ലുവിളികൾ ഏറെ ഉത്തർപ്രദേശിൽ മായാവതി പാലം വലിക്കുമോ? എസ്പി-ബിഎസ്പി സഖ്യത്തിന് വെല്ലുവിളികൾ ഏറെ

പായസത്തിനാി ശര്‍ക്കര വാങ്ങിയതില്‍ നിറവ്യാത്യാസം കണ്ടതിനെ തുടര്‍ന്ന് ഇരിട്ടിയിലെ ക്ഷേത്രഭാരവാഹികളാണ് ഭക്ഷ്യസുരക്ഷവകുപ്പിനെ അറിയിച്ച്ത. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനയില്‍ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ശര്‍ക്കരയില്‍ വ്യാപകമായ അളവില്‍ രാസവസ്തുക്കള്‍ ഉണ്ടെന്നും തിരിച്ചറിഞ്ഞു. ഇതേ തുടര്‍ന്ന് ഈ കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

jaggry

എന്നാല്‍ കമ്പനികള്‍ വിതരണം ചെയ്യുന്ന ശര്‍ക്കരയില്‍ മായം കലര്‍നമ്‌നിനോ എന്ന് കണ്ടെത്താന്‍ വ്യാപാരികള്‍ക്ക് സാധിക്കില്ല. ഇതിനാലാണ് ഇത് അറിയാതെ വില്പന തുടരുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന് വ്യാപാരികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആകില്ലെന്നും വ്യാപാരികള്‍ പറയുന്നു.

English summary
adulteration in jagerry sold in Kannur, Food and saftey officials ban selling of these jagerys in district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X