റോഡില്‍ സാഹസിക പ്രകടനം നടത്തിയ ആറുപേര്‍ക്കെതിരെ കേസും പിഴയും
ന്യൂമാഹി: നിര്‍മാണം പുരോഗമിച്ചുവരുന്ന മുഴപ്പിലങ്ങാട്- മാഹി ബൈപ്പാസ് റോഡില്‍ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തിയതിന് ആറുപേര്‍ക്കെതിരെ ന്യൂമാഹി പൊലിസ് കേസെടുത്തു.മാങ്ങാട്, കവിയൂര്‍ ഭാഗത്ത് കാറിലും ഇരുചക്രവാഹനങ്ങളിലും വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തിയതിന് രക്ഷിതാക്കളായ ആറു വാഹന ഉടമകള്‍ക്കെതിരെ ന്യൂമാഹി പൊലിസ് കേസെടുത്തു അയ്യായിരം രൂപ പിഴയീടാക്കി.
രണ്ടും മൂന്നും പേര്‍ ബൈക്കില്‍ നിന്നും ഇരുന്നും നിന്നും അമിതവേഗതയിയില്‍ റെയ്സിങ് നടത്തുകയും കാറിന്റെ വാതിലുകളിലെ ഗ്ളാസ് വിടവുകളില്‍ തല പുറത്തേക്കിട്ടുമാണ് തിരുവോണ നാളില്‍ വിദ്യാര്‍ത്ഥികള്‍ അതിസാഹസിക പ്രകടനം നടത്തിയത്കാറിന്റെ ഡോര്‍ തുറന്നിട്ടു അതില്‍ പിടിച്ചു ശരീരഭാഗംപുറത്തേക്ക് നിര്‍ത്തിയുമാണ് വിദ്യാര്‍ത്ഥികള്‍ കാര്‍ റെയ്സിങ് നടത്തിയത്. ബൈക്കില്‍ ഇരുന്നും നിന്നും രണ്ടും മൂന്നുപേര്‍ ഹാന്‍ഡിലില്‍ പിടിക്കാതെയും വളരെ അപകടകരമായ നിലയിലാണ് റെയ്സിങ് നടത്തിയത്.

നാദാപുരം, പയന്തോങ്ങ്, വട്ടോളി, കുറ്റ്യാടി ഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി വാഹനറെയ്സിങിനായി നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബൈപ്പാസ് റോഡിലെത്തിയത്. നേരത്തെ മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് റോഡില്‍ വിദ്യാര്‍ത്ഥികള്‍ ഇരുചക്രവാഹനങ്ങളുമായി എത്തി അഭ്യാസപ്രകടനം നടത്തുന്നത് സ്ഥിരം പരിപാടിയാണെന്നും പ്രദേശവാസികള്‍ പറയുന്നു. നേരത്തെ പൊലിസിനോട് ഈക്കാര്യം പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നാണ് ഇവരുടെ ആക്ഷേപം.
കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരത്തിലെ ഗസ്റ്റ് ഹൗസ് ജങ്ഷനില്‍ പതിനേഴുവയസുകാരന് ഇരുചക്രവാഹനം ഓടിക്കാന്‍ കൊടുത്ത ബന്ധുവിനെതിരെ കണ്ണൂര്‍ സിറ്റി പൊലിസ് കേസെടുത്തിരുന്നു. തളിപറമ്പ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി പേര്‍ക്കെതിരെയാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ കൊടുത്തതിന് പൊലിസ് കേസെടുത്തത്. ഒരുവര്‍ഷം മുന്‍പ് തലശേരി നഗരത്തില്‍ കാര്‍അഭ്യാസപ്രകടനം നടത്തുന്നതിനിടെയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചിരുന്നു. ഇതിനു ശേഷം പൊലിസ് കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി ശക്തമാക്കിയെങ്കിലും ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.












Click it and Unblock the Notifications