കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടതി മുറിയിൽ വനിതാ മജിസ്ട്രേറ്റിനോട് അപമര്യാദയായി പെരുമാറിയ അഭിഭാഷകൻ അറസ്റ്റില്‍: സംഭവം കണ്ണൂരില്‍!

  • By Desk
Google Oneindia Malayalam News

മട്ടന്നൂർ: പയ്യന്നൂരിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടറെ ലൈംഗിക ചേഷ്ടകൾ കാട്ടി ശല്യം ചെയ്ത റിട്ട. അധ്യാപകൻ അറസ്റ്റിലായതിനു സമാനമായി ജില്ലയിൽ മറ്റൊരു സംഭവം കൂടി. നിരന്തരം ഡിപ്പോയിലും ബസിലും കയറി പൂ കൊടുത്ത് പ്രണയാഭ്യർത്ഥന നടത്തുകയും ഇതു ചോദ്യം ചെയ്ത ഡിപ്പോ മാനേജരെ കൈയേറ്റം ചെയ്യുകയും ചെയ്തതിനാണ് മുൻ അധ്യാപകൻ അറസ്റ്റിലായത്. മൂന്നാം തവണയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതിനു സമാനമായി മട്ടന്നൂർ കോടതിയിലാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന സംഭവമുണ്ടായത്.

ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു: സംഭവം കണ്ണൂരില്‍ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു: സംഭവം കണ്ണൂരില്‍

കഴിഞ്ഞ കുറെ ദിവസങ്ങളായി നവ മാധ്യങ്ങളിലൂടെ വനിതാ മജിസ്ടേറ്റിന് നിരന്തരം അപകീർത്തികരമായ സന്ദേശങ്ങൾ അയക്കുകയും പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്ത അഭിഭാഷകനാണ് ഒടുവിൽ കോടതി പണി കൊടുത്തത്.
കോടതി മുറിയിൽ കേസ് വിസ്തരിച്ചു കൊണ്ടിരിക്കെ വനിതാ മജിസ്ട്രേറ്റിനോട് സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയ അഭിഭാഷകനെ കോടതിയുടെ നിർദേശ പ്രകാരം അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച്ച മട്ടന്നൂർ കോടതിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

arrested1

മട്ടന്നൂർ കോടതിയിലെ വനിതാ മജിസ്ട്രേറ്റിനെ നിരന്തരം ശല്യം ചെയ്ത അഭിഭാഷകനാണ് ഇതോടെ കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഇയാളുടെ പ്രവൃത്തി അതിരു കടന്നതോടെയാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്. കോടതി മുറിയിൽ നിന്നും വനിതാ മജിസ്ട്രേറ്റിന്റെ നേരെ ഇയാൾ അശ്ളീല ധ്വനിയുള്ള ആംഗ്യങ്ങൾ കാണിക്കുകയായിരുന്നു. ഇതിനെ തുടർന്ന് കോടതി നടപടികൾ തടസപ്പെട്ടതായും പറയപ്പെടുന്നുണ്ട്. ഇതു കൂടാതെ നേരത്തെ മറ്റൊരു ദിവസം ചേംബറിൽ അതിക്രമിച്ച് കടന്ന് ചെന്ന് മറ്റൊരു കേസിൽ മജിസ്ട്രേറ്റിനെ സ്വാധീനിക്കാൻ ശ്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഇതിനെ തുടർന്നാണ് മട്ടന്നൂർ കോടതിയിലെ അഭിഭാഷകൻ സാബു വർഗീസിനെ ( 5 2) മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരം പൊലിസ് അറസ്റ്റു ചെയ്തത്.

റിമാൻഡിലായ അഭിഭാഷകനെ മട്ടന്നൂർ ബാർ അസോസിയേഷൻ അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. നേരത്തെ ഇയാൾക്കെതിരെ നേരത്തെ പരാതി ഉയർന്നുവെന്നിരുന്നെങ്കിലും ബാർ കൗൺസിൽ ഭാരവാഹികൾ താക്കീത് ചെയ്തു വിടുകയായിരുന്നു എന്നിട്ടും അടങ്ങാതെ വനിതാ മജിസ്ടേറ്റിനെ പിൻതുടർന്ന് ശല്യം ചെയ്ത അഭിഭാഷകന് നടപടികള്‍ നേരിടേണ്ടിവരികയായിരുന്നു.

English summary
Advocate jailed for misbehaviour inside the court to woman magistrate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X