'കെ റെയില്‍ പദ്ധതി ഭൂമാഫിയയെ സഹായിക്കാന്‍;' പദ്ധതിക്കെതിരെ അഭിഭാഷകന് പ്രശാന്ത് ഭൂഷണ്
കണ്ണൂര്‍: സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയില്‍ പദ്ധതി കേരളത്തെ തകര്‍ക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായുമുള്ള തിരച്ചടികള്‍ പഠിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സില്‍വര്‍ലൈന്‍ പദ്ധതി ഭൂമാഫിയയെ സഹായിക്കാനാണെന്നും പ്രശാന്ത് ഭൂഷണ് ആരോപിച്ചു. അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ആശങ്ക പിരഹരിക്കണമെന്ന് ശശീ തരൂര്‍ എംപി ആവശ്യപ്പെട്ടു. അദ്ദേഹം മുഖ്യമന്ത്രിയോട് യോഗം വിളിക്കാനാണ് ആവശ്യപ്പെട്ടത്. പദ്ധതിയില്‍ ആശങ്കയറിയിച്ച ജനങ്ങളേയും രാഷ്ട്രീയ പാര്‍ട്ടികളേയും കെ റെയില്‍ പ്രതിനിധികളേയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്തണമെന്ന നിര്‍ദ്ദേശമാണ് ശശി തരൂര്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വച്ചിട്ടുള്ളത്.

എന്നാല്‍ മുഖ്യമന്ത്രി യോഗം വിളിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശശിതൂര്‍ സ്വന്തം നിലയില്‍ യോഗം വിളിക്കുമെന്നാണ് ശശി തരൂരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന സൂചന. കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാടിനൊപ്പം ഇനിയും ശശിതരൂര്‍ ചേര്‍ന്നിട്ടില്ല എന്നാണ് അറിയുന്നത്. പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട യുഡിഎഫ് എംപിമാരുടെ സംഘത്തിനൊപ്പവും തരൂര്‍ ഉണ്ടായിരുന്നില്ല. അതിനിടെ മുന്നണി തീരുമാനത്തിനൊപ്പം നില്‍ക്കുന്നതാണ് രാഷ്ച്ട്രീയ മര്യാദയെന്ന് തരൂരിനെ ഓര്‍മ്മിപ്പിച്ച് എന്‍ കെ പ്രേമചന്ദ്രന് എംപിയും രംഗത്തെത്തിയിരുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായ ശശി തരൂര്‍ എംപിയുടെ നീക്കങ്ങളും പ്രതികരണങ്ങളും പാര്‍ട്ടി പരിശോധിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇന്ന് വ്യക്തമാക്കിയിരുന്നു. കെ റെയിലില്‍ പദ്ധതിയില്‍ യുഡിഎഫ് രണ്ടാം ഘട്ട പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
ചുവപ്പഴകില്‍ ആര്യ; അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് ബിഗ് ബോസ് താരം

പദ്ധതിയില്‍ സര്‍ക്കാര്‍ അനാവശ്യ ധൃതികാണിക്കരുതെന്നും വി ഡി സതീശന് ആവശ്യപ്പെട്ടു. കെ-റെയിലിനുവേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുന്നത് ബലം പ്രയോഗിച്ച് നടത്താനുള്ള ശ്രമത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് പലതും ഒളിച്ച് വെക്കാനുള്ളത് കൊണ്ടാണെന്നും വിഡി സതീശന് കുറ്റപ്പെടുത്തിയിരുന്നു.

ഇതിനിടെ കെ റെയില്‍ വിഷയത്തിലെ കെപിസിസി തീരുമാനത്തിനെതിരായ നിലപാടില്‍ ശശി തരൂരിനെതിരെ കടുത്ത വിമര്‍ശനമാണ് രാജ്മോഹന്‍ ഉണ്ണിത്താന് എംപിയും ഉന്നയിച്ചത്. ആഗോള പൗരനാണെങ്കിലും കാര്യങ്ങള്‍ തിരിച്ചറിയാന്‍ ശശി തരൂരിന് കഴിയുന്നില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് അഭിപ്രായപ്പെടുകയായിരുന്നു. അടുത്ത തവണ തരൂര്‍ മത്സരിക്കാനിറങ്ങിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൊലക്കേസില്‍ പ്രതിയാക്കാന്‍ സിപിഎം കിണഞ്ഞ് ശ്രമിച്ചപ്പോള്‍ ശശി തരൂരിന് ഒപ്പം നിന്നത് കോണ്‍ഗ്രസാണ് എന്നും ശശി തരൂര്‍ നിലപാട് തിരുത്തണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. സ്വര്‍ണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളില്‍ ചാഞ്ഞാല്‍ വെട്ടി കളയണമെന്നും കെ റെയില്‍ വിവാദത്തിലും ശശി തരൂരും കെപിസിസിയും തമ്മില്‍ ഉരസലുകളുണ്ടായിട്ടുണ്ട്. എന്നാല്‍ കെപിസിസിയുടെ ഭീഷണി ശശി തരൂര്‍ തള്ളിയിരുന്നു. ജനാധിപത്യത്തില്‍ തത്വാധിഷ്ഠിത നിലപാടുകള്‍ക്ക് സ്ഥാനമുണ്ടെന്നും മുഖ്യമന്ത്രിയുടെ അനൂകൂലിയായി തന്നെ ചിത്രീകരിക്കാന്‍ നീക്കമെന്നുമാണ് തരൂര്‍ കെപിസിസിക്ക് നല്കിയ മറുപടി.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications