ആഫ്രിക്കന്‍ പന്നിപ്പനി: ഉദയഗിരിയില്‍ പന്നികളെ ദയാവധത്തിനിരയാക്കി, ധന സഹായം വിതരണം ചെയ്തു
ആലക്കോട് :ആഫ്രിക്കന്‍ പന്നിപ്പനി നിയന്ത്രണ ധന സഹായ വിതരണവും സെമിനാറും ഉദയഗിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ദയാവധം നടത്തിയ 701 പന്നികള്‍ക്കും നശിപ്പിച്ച തീറ്റക്കും നഷ്ടപരിഹാരമായി ആകെ 36,04,810 രൂപയാണ് വിതരണം ചെയ്തത്. പായം,അയ്യന്‍കുന്ന് , ഉദയഗിരി, മാലൂര്‍, കണിച്ചാര്‍ പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്കാണ് ഉദയഗിരി ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ധനസഹായം വിതരണം ചെയ്തത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ , ഉദയഗിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ചന്ദ്രശേഖരന്‍ , മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഹൈമാവതി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി സി പ്രിയ, ഉദയഗിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു ഷാജു, ഉദയഗിരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ കെ എസ് അഭിഷ, കെ ടി സുരേഷ് കുമാര്‍, ഷീജ വിനോദ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സരിത ജോസ്, ഗിരിജാമണി ടീച്ചര്‍, ഉദയഗിരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം സി ജനാര്‍ദ്ദനന്‍, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. വി പ്രശാന്ത്, ഡോ. എ നസീമ, ഡോ. കെ എസ് ജയശ്രീ, ഡോ ബിജോയ് വര്‍ഗ്ഗീസ്, എന്‍ എം രാജു, ജോയിച്ചന്‍ പള്ളിയാലില്‍, ജയ്‌സണ്‍ പല്ലാട്ട്, കെ ആര്‍ രതീഷ്, പിഡി ജയലാല്‍, ഇ എം നാസര്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന സെമിനാറില്‍ പന്നി വളര്‍ത്തല്‍ - അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ ഡോ പിന്നെ എന്‍ ഷിബു ക്ലാസെടുത്തു. ഉദയഗിരി പഞ്ചായത്തിലെ ഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും അടിയന്തിരമായി കൊന്നൊടുക്കാന്‍ ജില്ല കലക്ടര്‍ ഉത്തരവിറക്കിയിരുന്നു പത്ത് ഫാമുകളിലെ പന്നികളെ കൊലപ്പെടുത്തി മറവു ചെയ്യാനാണ് ഉത്തരവിട്ടത്.മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്.
മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിക്കാനാണ് തീരുമാനം. ഉദയഗിരി പഞ്ചായത്തില്‍ രോഗം സ്ഥീരീകരിച്ച പന്നിഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗ ബാധിത പ്രദേശം ആയും 10 കീലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്ന് നിരീക്ഷണ മേഖലയിലേയ്ക്ക് കൊണ്ട് വരുന്നതിനും മൂന്ന് മാസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications