കണ്ണൂരിൽ നിന്നും ഒന്നര പതിറ്റാണ്ടിനു ശേഷം ശബരിമല മേൽശാന്തിയാവാൻ ജയരാമൻനമ്പുതിരിക്ക് നിയോഗം
ശ്രീകണ്ഠാപുരം : കമ്യൂണിസ്റ്റ് കർഷക സമരങ്ങളുടെ ഭൂമിയായ മലപ്പട്ടത്തു നിന്നും ശബരിമല മേൽശാന്തിയായി ജയരാമൻനമ്പൂതിരിക്ക് നിയോഗം. കണ്ണൂർ ജില്ലയിലെ പാർട്ടി ഗ്രാമമെന്ന് അറിയപ്പെടുന്ന മലപ്പട്ടും പഞ്ചായത്തിലെ അഡൂരിൽ നിന്നാണ് പുതിയ ശബരിമല മേൽശാന്തിയുടെ കടന്നുവരവ്. ഈ മണ്ഡല കാലം ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ ഉത്സവാഘോഷങ്ങൾക്ക് ഈ കണ്ണുരുകാരൻ നേതൃത്വം നൽകും.
15 വർഷങ്ങൾക്കു ശേഷം കണ്ണൂരിൽ നിന്നും മറ്റൊരു മേൽശാന്തി കൂടി സന്നിധാനത്തേക്ക് മുഖ്യ സ്ഥാനത്തേക്ക് എത്തിയതിൽ കണ്ണൂരിലെ അയ്യപ്പ ഭക്തരും ആഹ്ളാദത്തിലാണ്. തനിക്ക് അയ്യപ്പനിൽ നിന്നുംലഭിച്ച വലിയ ഭാഗ്യങ്ങളിലൊന്നാണ് ശബരിമല മേൽശാന്തി നിയമനമെന്ന് കണ്ണൂർ മല പ്പട്ടം അഡൂർസ്വദേശി കെ.ജയരാമൻനമ്പൂതിരി പറഞ്ഞു. ഏതു ജോലിയും അതിനെ പൂർണമായി ഉൾകൊണ്ട് ആത്മ സമർപ്പണത്തോടെ ചെയ്യുകയെന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ ചൊവ്വ ശിവ ക്ഷേത്രത്തിലെ മേൽശാന്തിയായി ജോലി ചെയ്തു വരി കെയാണ് ശബരിമല മേൽശാന്തിയായി ജയരാമൻനമ്പൂതിരിയെ സന്നിധാനത്ത നടന്ന നറുക്കെടുപിലൂടെതെരഞ്ഞെടുക്കുന്നത്. ഇന്ന് രാവിലെ ഉഷ:പൂജയ്ക്ക് ശേഷമാണ് പുതിയ ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള കൃതികേഷ് വർമ്മയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്.
പത്തുപേരാണ് ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിനായുള്ള പത്തുപേരുടെ അന്തിമ പട്ടികയിൽ ഇടം പിടിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അസ്വ കെ. അനന്ത ഗോപാൻ, ബോർഡ് അംഗം പി.എം തങ്കപ്പൻ , ദേവസ്വം കമ്മിഷണർ ബി.എസ് പ്രകാശ്, ശബരിമല സ്പെഷ്യൽ കമ്മിഷണർ മനോജ്, ഹൈ കോടതി നിയോഗിച്ചുള്ള നിരീക്ഷകൻ റിട്ട: ജസ്റ്റിസ് ആർ. ഭാസ്കരൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് എസ്.എസ്.എൽ സി ഫസ്റ്റ് ക്ളാസോടെ വിജയിച്ച ജയരാമൻ പിന്നീട് പഠനം നിർത്തി ആത്മീയ മേഖലയിലേക്ക് തിരിയുകയായിരുന്നു.
ഇദ്ദേഹത്തിന്റെ ഇരട്ട സഹോദരൻ ഗൾഫിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ് ശബരിമലയിലും മാളികപ്പുറത്തെയും മേൽശാന്തിയായി ജയരാമൻനമ്പൂതിരി ഇക്കുറി അപേക്ഷ സമർപിച്ചിരുന്നു. 15 വർഷത്തിനു ശേഷമാണ് കണ്ണൂരിൽ നിന്നും മേൽശാന്തിയായി ഒരാൾ ശബരിമലയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ മാസം ജയരാമൻ ശബരിമല ദർശനത്തിന് പോയിരുന്നു.












Click it and Unblock the Notifications