Get Updates
Get notified of breaking news, exclusive insights, and must-see stories!

സമവായ ചര്‍ച്ച ഏറ്റു; കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവി മുസ്‌ലിം ലീഗിന് കൈമാറാന്‍ ധാരണ

കണ്ണൂര്‍: യു.ഡി. എഫിന് തലവേദനയായ കണ്ണൂര്‍ കോര്‍പറേഷനിലെ മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രമ്യമായി പരിഹരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെയോ മറ്റന്നാളോ കോണ്‍ഗ്രസ്, ലീഗ് സംസ്ഥാന നേതൃത്വം ഈ കാര്യത്തില്‍ തീരുമാനമെടുക്കും. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം പങ്കിടാന്‍ തന്നെയാണ് തീരുമാനമെന്നും ഈ കാര്യത്തില്‍ തര്‍ക്കങ്ങളില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

 sid-1

കോണ്‍ഗ്രസിന്റെ സംഘടനാപരമായ കാര്യങ്ങള്‍ തീരുമാനികേണ്ടത് കെ.പി.സി.സി അധ്യക്ഷനാണ് അദ്ദേഹത്തിന്റെ ജില്ലയിലെ വിഷയമായതു കൊണ്ടു തന്നെ മറ്റു കാര്യങ്ങള്‍ കെ.പി.സി.സി അധ്യക്ഷന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനിക്കും. സംസ്ഥാനത്ത് എവിടെയും സ്ഥാനങ്ങള്‍ പങ്കിടുന്നതില്‍ കോണ്‍ഗ്രസ്- മുസ്ലിം ലീഗ് തര്‍ക്കങ്ങളില്ല അതുകൊണ്ടു തന്നെ കണ്ണുരിലും അതുണ്ടാവില്ലെന്നും സതീശന്‍ പറഞ്ഞു.

കണ്ണൂര്‍ കോര്‍പറേഷനിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെട്ടുവെന്ന് മുസ്ലിം ലീഗ് നേതാവ് സി. മമ്മുട്ടിയും ചര്‍ച്ചയില്‍ പങ്കെടുത്തതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, മുസ്‌ലിം ലീഗ് ജില്ലാ അധ്യക്ഷന്‍ അബ്ദുല്‍ കരീം ചേലേരി, സി.സമീര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ആദ്യമൂന്നുവര്‍ഷം കോണ്‍ഗ്രസിനും അവസാനത്തെ രണ്ടുവര്‍ഷം ലീഗിനും മേയര്‍ പദവി കൈമാറുന്നതിനാണ് ധാരണയായതെന്നാണ് സൂചന.

നേരത്തെ കോര്‍പറേഷന്‍ മേയര്‍പദവി കൈമാറ്റം ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഈ സാഹചര്യത്തില്‍ കോര്‍പറേഷനില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ മുസ്‌ലിംലീഗ് തീരുമാനിച്ചു. മാത്രമല്ല കോണ്‍ഗ്രസ് നേതാക്കളുടെ പരിപാടികള്‍ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ടു കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എം ഷാജിയെ മുഖ്യപ്രഭാഷകനായി വിളിച്ചിരുന്നുവെങ്കിലും ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പുകാരണം പങ്കെടുത്തിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+