കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വരുമാനം വർധിപ്പിക്കാൻ കണ്ണൂർ വിമാനത്താവള വളപ്പിൽ കൃഷിഫാമുകൾ തുടങ്ങുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂർ: വരുമാനം വർധിപ്പിക്കുന്നതിനായി പുതിയ വഴികൾ തേടി കിയാൽ ഉദ്ഘാഘാടനം കഴിഞ്ഞ് ഒരു വർഷം തികയാറാവുമ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കടന്നു പോകുന്നത്. ഈ പശ്ചാത്തലത്തിലാണ് കിയാൽ അതിജീവനത്തിനായി പുതുവഴികൾ തേടുന്നത്. വിമാനത്താവള പരിസരത്ത് കിയാലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വാണിജ്യ അടിസ്ഥാനത്തിൽ കൃഷിഫാമുകൾ തുടങ്ങാനാണ് പദ്ധതി.

മംഗളൂരു കോര്‍പ്പറേഷനില്‍ ബിജെപിയുടെ വന്‍ തിരിച്ചുവരവ്; കോണ്‍ഗ്രസില്‍ നിന്ന് ഭരണം പിടിച്ചെടുത്തുമംഗളൂരു കോര്‍പ്പറേഷനില്‍ ബിജെപിയുടെ വന്‍ തിരിച്ചുവരവ്; കോണ്‍ഗ്രസില്‍ നിന്ന് ഭരണം പിടിച്ചെടുത്തു

ഇവിടെ നിന്നും വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മറ്റു കൃഷിയിനങ്ങളും സംഭരിച്ച് വൻതോതിൽ വിദേശത്തേക്ക് കയറ്റി അയക്കാനാണ് പദ്ധതി. ഇതിനായി വിമാനത്താവളത്തിന്റെ ബിസിനസ് കൺസൾട്ടന്റായ കെപിഎംജി സംരഭകരുമായി ചർച്ച തുടങ്ങി. വിമാനത്താവള ഉപയോഗം കഴിഞ്ഞുള്ള ആയിരത്തോളം ഏക്കറിൽ പച്ചക്കറി കൃഷിയാത്മിക്കാനാണ് പദ്ധതി.

kial-156603

വിദേശത്തേക്ക് കയറ്റി അയക്കാവുന്ന കൃഷിയിനങ്ങളാണ് പരിഗണനയിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സംരഭകരുമായി ചർച്ച നടത്തി ഇതിനായി പദ്ധതി ആവിഷ്കരിക്കും. വിമാനത്താവളത്തിന്റെ ഒന്നാം വാർഷിക ആഘോഷ വേളയിൽ മുഖ്യമന്ത്രിപദ്ധതി പ്രഖ്യാപിക്കും. ഏതുവിധേനെയെങ്കിലും വിമാനത്താവളം ലാഭകരമാക്കുന്നതിന് മറ്റ് വ്യവസായ, വാണിജ്യ സംരഭങ്ങൾ തുടങ്ങാനാണ് കിയാലിന്റെ തീരുമാനം. വിമാനത്താവള വില്ലേജ്, നക്ഷത്ര ഹോട്ടലുകൾ, എന്നിവ തുടങ്ങാനും കിയാലിന് പദ്ധതിയുണ്ട്. ഇതിന്റെ പ്രഖ്യാപനവും ഒന്നാം വാർഷിക വേളയിൽ നടക്കും.

English summary
Agricultural farm to start in Kannur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X