കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ ജില്ലയെ പച്ചക്കറി സ്വയം പര്യാപ്തമാക്കാന്‍ കൃഷിവകുപ്പ്: പദ്ധതിയില്‍ നിയമസഭാ സാമാജികരും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയെ പച്ചക്കറി സ്വയം പര്യാപ്തമാക്കാനുള്ള ശ്രമത്തില്‍ കൃഷി വകുപ്പ്. പച്ചക്കറി കൃഷി വ്യാപനത്തിന്റെ ഭാഗമായുള്ള പ്രൊജക്ട് അധിഷ്ഠിത കൃഷി പ്രകാരമാണിത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കുക വഴി ജില്ലയെ പച്ചക്കറി സ്വയം പര്യാപ്തമാക്കാനാണ് നീക്കം. പദ്ധതി നടത്തിപ്പിന്റെ 50 ശതമാനം കൃഷി വകുപ്പും ബാക്കി അതത് സ്ഥാപനവും വഹിക്കണം.

<strong>ഒടുവില്‍ ദുഃഖ വാര്‍ത്ത; ഖനിയില്‍ നിന്ന് മൃതദേഹം കിട്ടി, ബാക്കി 14 പേര്‍ക്കായി തിരച്ചില്‍...</strong>ഒടുവില്‍ ദുഃഖ വാര്‍ത്ത; ഖനിയില്‍ നിന്ന് മൃതദേഹം കിട്ടി, ബാക്കി 14 പേര്‍ക്കായി തിരച്ചില്‍...

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇളവും ലഭിക്കും. സ്ഥാപനങ്ങല്‍ സ്വന്തം നിലയ്ക്ക് കൃഷി സ്ഥലം കണ്ടെത്തണം. സ്ഥലപരിമിതിയുള്ളവര്‍ക്ക് ഗ്രോബാഗ് കൃഷി രീതി അവലംബിക്കാം. വ്യക്തികള്‍ക്കും ഗ്രോബാഗ് പദ്ധതിയുടെ ഭാഗമാകാം. 25 ഗ്രോബാഗ് അടങ്ങിയ കിറ്റിന് 2000 രൂപയാണ് വില.

kannur-map-

ജനപ്രതിനിധികള്‍ക്കുള്ള മാതൃകാ കൃഷിത്തോട്ടം പദ്ധതിയും ഇതിന്റെ ഭാഗമാണ്. മന്ത്രിമാരായ ഇപി ജയരാജന്‍, കെകെ ശൈലജ, എംപി പികെശ്രീമതി, എംഎല്‍എമാര്‍ എന്നിവര്‍ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. ബാങ്കകള്‍,ആരാധനാലയങ്ങള്‍, എന്നിവയും പദ്ധതിയുടെ ഭാഗമായി. കൂടാതെ സെന്‍ട്രല്‍ ജയില്‍, വനിതാ ഐടിഐ എന്നിവരും പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു.

English summary
Agriculture department begins new vegetable farming in collaboration with government and private firms for promoting green veges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X