Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്ദുള്ളക്കുട്ടിയെ പുറത്താക്കാല്‍; പ്രഖ്യാപനം നടന്നത് മണിക്കൂറുകള്‍ക്കുള്ളില്‍... ഉടന്‍ നടപടി വേണമെന്ന് ഹൈക്കമാന്‍ഡിന്റെ ഉഗ്രശാസന!!

കണ്ണൂര്‍: മോദി സ്തുതി നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ളകുട്ടിക്ക് കെ.പി.സി.സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നരേന്ദ്രമോദിയെ സ്തുതിച്ചതിലും മുന്‍ കെപിസി സി പ്രസിഡന്റ് വി. എം സുധീരനെ അവഹേളിച്ചതിലും വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് അബ്ദുള്ളകുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിക്കൊണ്ട് ഫെയ്‌സ്ബുക്കിലൂടെ പ്രസ്താവന നടത്തിയത്.


പ്രസ്താവന വിവാദമായെങ്കിലും പോസ്റ്റ് പിന്‍വലിക്കാന്‍ അബ്ദുള്ളകുട്ടി തയ്യാറായിരുന്നില്ല. പറഞ്ഞ കാര്യത്തില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് അബ്ദുള്ളകുട്ടിയുടെ നിലപാട്. കണ്ണൂര്‍ ഡിസിസിയുടെ പരാതിയിലാണ് കെ.പി.സി.സി വിശദീകരണം ചോദിച്ചിരിക്കുന്നത് ഹൈക്കമാന്‍ഡ് കോപിച്ചു :കടക്ക് പുറത്ത് എന്നാല്‍ ഇപ്പോഴുള്ള കെ.പി.സി.സി കമ്മിറ്റി നോമിനേറ്റഡാണെന്നും തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് മാത്രമേ താന്‍ മറുപടി നല്‍കുകയയുള്ളൂവെന്ന നിലപാടിലാണ് അബ്ദുള്ളക്കുട്ടി.

അതീവ ഗൗരവകരം

അതീവ ഗൗരവകരം

എന്നാല്‍ മോദി സ്തുതി നടത്തിയ അബ്ദുള്ളക്കുട്ടിയുടെ നടപടി വളരെ ഗൗരവകരമായാണ് ഹൈക്കമാന്‍ഡ് വീക്ഷിക്കുന്നത്. എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. ഇതേ ആവശ്യം തന്നെയാണ് കെ. പി.സി.സിയും ഉന്നയിച്ചിരിക്കുന്നത്. പുറത്താക്കണമെന്ന കെ.പി.സി.സിയുടെ നിര്‍ദേശത്തിന് എ.ഐ.സി.സി അനുമതി നല്‍കിയതായാണ് കേരളത്തിലെ നേതാക്കള്‍ നല്‍കുന്ന സൂചന.

പ്രത്യേക വർത്ത സമ്മേളനം

പ്രത്യേക വർത്ത സമ്മേളനം

കണ്ണൂര്‍ ഡി.സി.സിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അബ്ദുള്ളക്കുട്ടിയെ പുറത്താക്കികൊണ്ടുള്ള വാര്‍ത്താകുറിപ്പ് കെ.പി.സി.സിയോ, കണ്ണൂര്‍ ഡി.സി.സിയോ ഉടന്‍ പുറത്തിറക്കും. ഇതിനായി പ്രത്യേക വാര്‍ത്താസമ്മേളനം വിളിക്കാന്‍ കെ. പി.സി.സി പ്രസിഡന്റ് തയാറായേക്കും.

പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല

പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല

എന്നാല്‍ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഏറെ വിവാദമായിട്ടും തന്റെ നരേന്ദ്രമോദി അനുകൂല പ്രസ്താവനയില്‍ നിന്നു ഒരിഞ്ച്‌പോലും വ്യതിചലിക്കാന്‍ അബ്ദുള്ളക്കുട്ടി ഇന്നുവരെ തയാറായിട്ടില്ല.

മോദി ശരിയാണെന്ന് കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ചു തെളിയിച്ചതാണെന്നും എല്ലാവരും അദ്ദേഹത്തെ അവഗണിച്ചപ്പോഴാണു താന്‍ അദ്ദേഹത്തിനു വേണ്ടി സംസാരിച്ചതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. 'മോദി നടപ്പിലാക്കിയത് മികച്ച വികസന മാതൃകയാണ്. മോദി വിരോധം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. തെരഞ്ഞെടുപ്പിന് ശേഷം മോദി വിരോധം പറഞ്ഞ് നാടിനെ കുട്ടിച്ചോറാക്കരുത്. സഹകരിച്ച് മുന്നോട്ട് പോകണമെന്ന അഭിപ്രായമാണ് എനിക്കുള്ളതെന്നും അബ്ദുള്ളക്കുട്ടി ആവര്‍ത്തിച്ചു. അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചതിന് കെ.പി.സി.സി കഴിഞ്ഞദിവസം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കണ്ണൂര്‍ ഡി.സി.സിയുടെ പരാതിയിലാണ് കെ.പി.സി.സി വിശദീകരണം ആവശ്യപ്പെട്ടത്.

ഉച്ചിതൊട്ട കൈക്കൊണ്ട് ഉദകക്രിയ

ഉച്ചിതൊട്ട കൈക്കൊണ്ട് ഉദകക്രിയ

ഇതിനിടെ തന്നെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന തലതൊട്ടപ്പനായ കെ.സുധാകരനും സതീശന്‍ പാച്ചേനിയും ചേര്‍ന്ന് തന്നെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കാന്‍ ശ്രമം നടത്തുന്നതായി അബ്ദുള്ളക്കുട്ടി തുറന്നടിച്ചു. ഇതുകൂടാതെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വി. എം സുധീരനും തന്നോടു വ്യക്തിവിരോധമാണെന്നും എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ നേതൃത്വത്തിന് ബിജെപി പേടിയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപിയില്‍ ചേരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പില്‍ സീറ്റു വാങ്ങിയവരുണ്ട്. ഒരാള്‍ ജയിച്ചത് നേതൃത്വത്തെ ബിജെപിയുടെ പേരില്‍ ഭീഷണിപ്പെടുത്തിയാണെന്നും തുറന്നുപറയാന്‍ ഒരുപാടുണ്ടെന്നും അബ്ദുള്ളക്കുട്ടി ഭീഷണി മുഴക്കിയിരുന്നു. നേരത്തെ മോദിയെ സ്തുതിയുടെ തന്നെ പശ്ചാത്തലത്തിലായിരുന്നു മുന്‍ എം.പി കൂടിയായ അബ്ദുള്ളക്കുട്ടിയെ സി. പി. എമ്മില്‍ നിന്നും പുറത്താക്കിയത്. തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+