കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അരുണാചലില്‍ വ്യോമസേനാവിമാനത്തില്‍ നിന്നും കാണാതായവരില്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശിയും; പ്രതീക്ഷയോടെ കുടുംബം...

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: അരുണാചാലില്‍ വിമാനയാത്രയ്ക്കിടെ കാണാതായ വ്യോമ സേന സൈനികനായി കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ കുടുംബും പ്രതീക്ഷയോടെ കാത്തു നില്‍ക്കുന്നു. അസമിലെ ജോര്‍ഹട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മേടുകയിലേക്ക് വിമാനം പറക്കുമ്പോള്‍ കാണാതായ അഞ്ചരക്കണ്ടി കുഴുമ്പിലോട് മെട്ടയിലെ പി. കെ പവിത്രന്റെ മകന്‍ എന്‍. കെ ഷരീനു വേണ്ടിയാണ് കുടുംബം പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്നത്.

<strong>പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പുകളില്‍ ചുവപ്പ് പാര്‍ട്ടി കുങ്കുമ പാര്‍ട്ടിയെ പിന്തുണച്ചതെന്തിന്? 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ വോട്ട് വിഹിതം സാക്ഷ്യപ്പെടുത്തുന്നത്...</strong>പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പുകളില്‍ ചുവപ്പ് പാര്‍ട്ടി കുങ്കുമ പാര്‍ട്ടിയെ പിന്തുണച്ചതെന്തിന്? 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ വോട്ട് വിഹിതം സാക്ഷ്യപ്പെടുത്തുന്നത്...

നാലുദിവസം മുന്‍പാണ് ഷെരീനെ കാണാതായ വിവരം വ്യോമസേനാ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഷെരീന്റെ വീട്ടില്‍ അറിയിക്കുന്നത്. തെരച്ചില്‍ നടക്കുന്നതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയല്ലാതെ മറ്റുവിവരങ്ങള്‍ കുടുംബത്തിനില്ല.കാടിനു മുകളിലൂടെയുള്ള യാത്രക്കിടെയാണ് വിമാനം കാണാതായത്.ഷെരിനെ കണ്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. ഇതിനായി വ്യോമസേനാ അധികൃതരുമായി ജനപ്രതിനിധികള്‍ ബന്ധപ്പെടുന്നുണ്ട്. ഏഴുവര്‍ഷമായി ഷെരിന്‍ വ്യോമസേനയില്‍ ജോലി ചെയ്തുവരികയാണ്.

N32

2017- മുല്‍ അരുണാചലിലെ മേചുക വ്യോമതാവളത്തിലാണ് ജോലി. ജോര്‍ഹട്ടില്‍ നിന്നും മേചുകയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷെരിന്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വ്യോമസേനാ വിമാനം കാണാതാവുന്നത്. പ്രതികൂല കാലാവസ്ഥകാരണം മേചുകയിലേക്കുള്ള യാത്ര കുറച്ചു ദിവസമായി മാറ്റി കാത്തിരിക്കുകയായിരുന്നു.

കാലവസ്ഥ അനുകൂലമായ മൂന്നിന് ഉച്ചയ്ക്ക് 12.27ന് ജോര്‍ഹട്ടില്‍ നിന്നും പുറപ്പെട്ട് അരമണിക്കൂറിനു ശേഷം കാണാതാവുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഷെരിന്‍ വിവാഹിതനായത്. അഷിതയാണ് ഭാര്യ. മാര്‍ച്ചില്‍ അവധിക്കു നാട്ടില്‍ വന്ന ഷെരിന്‍ ഒരു മാസം മുന്‍പാണ് തിരിച്ചു പോയത്. തെരച്ചലിന്റെ വിശദവിവരങ്ങള്‍ തേടി ബന്ധുക്കളും സുഹൃത്തുക്കളും വ്യോമസേനാധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്.

English summary
Air Force missing issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X