എയർ ഇന്ത്യാ പൈലറ്റുമാർക്ക് കൊ വിഡ് രോഗ പ്രതിരോധ പരിശീലനം നൽകി:പ്രവാസികളെ സ്വീകരിക്കാൻ കണ്ണൂർ ഒരുങ്ങി
കണ്ണൂർ: ചൊവ്വാഴ്ച്ചയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ കണ്ണൂർ വിമാനതാ വളമൊരുങ്ങിയതായി കിയാൽ അധികൃതർ അറിയിച്ചു. പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരുന്നതിന്റെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ പൈലറ്റിനും കോ-പൈലറ്റിനും മറ്റു ജീവനക്കാര്‍ക്കും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ പരിശീലനം നല്കി. കോവിഡ് രോഗികളുമായി ഇടപെടുന്നതിനു പേഴ്സണല്‍ പ്രൊട്ടക്ഷന്‍ കിറ്റുകള്‍, മാസ്കുകള്‍ എന്നിവയുടെ ഉപയോഗം സംബന്ധിച്ച് ആശുപത്രിയിലെ കോവിഡ് സെല്ലിലെ സീനിയര്‍ റസിഡന്റ് ഡോ. അരുണ്ശ്രീയാണ് പ്രായോഗിക പരിശീലനം നല്‍കിയത്. പൈലറ്റ് ഉൾപ്പെടെ എയര്‍ ഇന്ത്യയിലെ പത്തോളം ജീവനക്കാര്‍ക്കാണു പരിശീലനം നല്‍കിയത്.
അഞ്ച് പെൺകുട്ടികൾക്കെതിരെ പരാതിയുമായി 8 വയസ്സുകാരൻ, അമ്പരന്ന് കസബ പോലീസ്, സംഗതി ഇങ്ങനെ!
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കിയാൽ അധികൃതർ അറിയിച്ചു. ഇവിടേക്ക് ആദ്യവിമാനം 12ന് എത്തും. ദുബായില്‍നിന്നാണ് ആദ്യസംഘം എത്തുന്നത്. 12ന് വൈകുന്നേരം 7.10ന് എത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 170ലേറെ യാത്രക്കാരുണ്ടാകുമെന്നാണ് വിവരം. സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തിറക്കുക.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനയ്ക്കുശേഷം കോവിഡ് രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി ഒരുക്കിയ നിരീക്ഷണസ്ഥലത്തേക്ക് മാറ്റും. എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്കുശേഷം പ്രത്യേക വഴിയിലൂടെ ആംബുലന്‍സിലാണ് ഇവരെ ആശുപത്രിയിലെത്തിക്കുക. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസിനു താഴെയുള്ള കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരെ വീടുകളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണകേന്ദ്രങ്ങളിലേക്കുമാണ് അയയ്ക്കുക.
ചേലോറയിലെ മാലിന്യ സംസ്കരണ പ്ന്റിനുള്ള സ്ഥലമേറ്റെടുക്കൽ: തദ്ദേശ സ്വയംഭരണ വകുപ്പും കണ്ണൂർ കോർപറേഷനും
വിമാനത്താവളത്തില്‍നിന്ന് ഓരോ യാത്രക്കാരെയും വിശദമായ സ്ക്രീനിംഗിന് വിധേയരാക്കുകയും ക്വാറന്റൈനിൽ പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്യും. ഇവരുടെ ക്വാറന്റൈന് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍, ലഗേജുകള്‍ എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലക്കാരായ യാത്രക്കാരെയും അയല്ജില്ലയിലേക്കു പോകേണ്ടവരെയും പ്രത്യേകമായി തിരിച്ചാണ് വിമാനത്താവളത്തില്‍നിന്ന് പുറത്തിറക്കുക.
വയനാട്ടില്‍ കൂടുതല്‍ നടപടികള്‍; റിവേഴ്സ് ക്വാറന്റൈന് സൗകര്യം ഒരുക്കുന്നു
ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെഎസ്ആര്‍ടിസി ബസുകള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ സ്വന്തം വാഹനത്തിലാണ് യാത്രതിരിക്കുക. സ്വന്തമായി വാഹനം ഏര്‍പ്പാട് ചെയ്യാത്തവര്‍ക്ക് പെയ്ഡ് ടാക്സി സൗകര്യവും എയര്‍പോര്‍ട്ടില്‍ ലഭ്യമാണ്. വിമാനയാത്രക്കാരെയും അവരുടെ ബാഗേജുകളും കൈകാര്യംചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ സുരക്ഷാമുന്‍കരുതലുകളും സ്വീകരിക്കുമെന്ന് കിയാൽ അധികൃതർ അറിയിച്ചു.