കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജീവനക്കാരന്റെ സ്ഥലംമാറ്റം: കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ ജീവനക്കാര്‍ പണിമുടക്കി!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ പണിമുടക്കി പ്രതിഷേധിച്ചു. എയര്‍ ഇന്ത്യ എടിഎസ്എല്‍ കമ്പനിക്ക് കീഴിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്ങ് വിഭാഗം ജീവനക്കാരാണ് പണിമുടക്കിയത്. ജീവനക്കാരനായ സിജോ ജോസിനെ ചെന്നൈയിലേക്ക് സ്ഥലംമാറ്റിയ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം.

ഇന്ന് വീഴും കണ്ണൂരിലെ ഇടത് ഭരണം? ആത്മവിശ്വാസത്തോടെ യുഡിഎഫ്, പ്രതീക്ഷ കൈവിടാതെ ഇടതുംഇന്ന് വീഴും കണ്ണൂരിലെ ഇടത് ഭരണം? ആത്മവിശ്വാസത്തോടെ യുഡിഎഫ്, പ്രതീക്ഷ കൈവിടാതെ ഇടതും

നേരത്തെ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് ജീവനക്കര്‍ സമരം നടത്തിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണ് സ്ഥലം മാറ്റമെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. മുമ്പ് വിമാനത്താവളത്തിലെ റാമ്പില്‍ വീണു പരുക്കേറ്റ ജീവനക്കാരന് കമ്പനി ഒരു ധനസഹായവും നല്‍കിയില്ലെന്നും പരാതിയുണ്ട്. കിയാലും കമ്പനി പ്രതിനിധികളും ജീവനക്കാരുമായി ചര്‍ച്ച നടത്തി സമരം ഒത്തുതീര്‍പ്പാക്കി.

kial-1566

ചെന്നൈയിലേക്ക് സ്ഥലം മാറ്റിയ ജീവനക്കാരനോട് അഞ്ചുദിവസം അവധിയില്‍ പ്രേവേശിക്കാനും ശേഷം ഇവിടെ ജോയിന്‍ ചെയ്യാനുമാണ് നിര്‍ദേശിച്ചത്. ഇതിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളും സമരത്തിലാണ്. കഴിഞ്ഞ മാസം ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ സമരത്തിനിറങ്ങിയത്. കരാര്‍ കമ്പിനിയായ സിഎന്‍സി ശമ്പളം നല്‍കിയില്ലെന്നാണ് ഇവരുടെ ആരോപണം. എന്നാല്‍ കരാര്‍ പ്രകാരം കിയാല്‍ നല്‍കേണ്ട തുക നല്‍കാത്തതാണ് പ്രതിസന്ധിക്കുകാരണമെന്നാണ് കരാര്‍ കമ്പനിയായ സി. എന്‍.സിയുടെ ആരോപണം.

English summary
Air India staff on strike in KIAL
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X