കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ എയർ ഇന്ത്യാ ജീവനക്കാർക്കും കൊവിഡ്: രോഗവിവരപട്ടിയിലെ പേർ ചേർക്കൽ ത്രിശങ്കുവിൽ!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നിന്നും കണ്ണൂരിലേക്ക് പ്രവാസികളെയെത്തിച്ച എയർ ഇന്ത്യാ വിമാന കമ്പിനി ജീവനക്കാർക്ക് കൊവിഡ് ബാധിച്ചത് തിരിച്ചടിയായി. ഇതു കാരണം വന്ദേ ഭാരത് വിഷൻ പദ്ധതിയുടെ വേഗത കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗൾഫ് രാജ്യങ്ങളിൽ നിന്നും പ്രവാസി മലയാളികളുമായി കണ്ണൂരിലെത്തിയ എയർ ഇന്ത്യാ ജീവനക്കാർക്കാണ് കൊവിഡ് ബാധിച്ചത്.

 വിദേശത്ത് നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞത് രണ്ട് ദിവസം: സുലേഖയുടെ കുടുംബം നിരീക്ഷണത്തിൽ!! വിദേശത്ത് നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞത് രണ്ട് ദിവസം: സുലേഖയുടെ കുടുംബം നിരീക്ഷണത്തിൽ!!

രണ്ട് പൈലറ്റുമാരും അഞ്ച് ക്യാബിൻ ക്രൂ ജീവനക്കാർക്കുമാണ് കൊ വിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 58 പേർക്കും ഏഴ് എയർ ഇന്ത്യാ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്ക് പറയുന്നത്. എന്നാൽ കണ്ണൂരിൽ ജില്ലാ ഭരണകൂടം പുറത്തിറക്കിയ കണക്കിൽ കഴിഞ്ഞ ദിവസം എട്ടുപേർക്ക് മാത്രമാണ് രോഗബാധയുള്ളതായി പറയുന്നത്.

 covid-19-1585

എന്നാൽ നേരത്തെ കൊവിഡ് ബാധിച്ചുവെന്ന് അറിയിച്ചിട്ടും വിമാന കമ്പനി ജീവനക്കാർക്ക് വളരെ വൈകിയാണ് ചികിത്സ ലഭിച്ചതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. പൈലറ്റിനെ മാത്രമാണ് തുടക്കത്തിൽ അഞ്ചരക്കണ്ടിയിലെ കൊവിഡ് കെയർ ഹോമിലേക്ക് മാറ്റിയത്. മറ്റു ജീവനക്കാരെ രണ്ടാം ഘട്ടത്തിൽ ഏറെ വൈകിയാണ് മാറ്റിയത്. സംസ്ഥാന സർക്കാരിന്റെ പട്ടികയിൽ പേർ ഉൾപ്പെടുത്താത്ത തിനാലാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റാൻ വൈകിയതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

ഇവരെ പട്ടികയിൽ ഉൾപ്പെടുത്താത്തത് ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരമാണെന്നാണ് സൂചന. സംസ്ഥാനത്തിന്റെ കണക്കിൽ വിമാനത്താവള ജീവനക്കാർ ഉൾപ്പെടുന്നില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. കഴിഞ്ഞ ദിവസം കൊ വിഡ് സ്ഥിരീകരിച്ച കണ്ണൂർ വിമാനതാവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് ഓപറേഷൻ ജീവനക്കാരനെയും സംസ്ഥാന സർക്കാരിന്റെ കണക്കിൽ ഉൾപ്പെടുത്തിയിരുന്നില്ല. പുതുച്ചേരി സ്വദേശിയായതിനാൽ ഇയാളെ ഒഴിവാക്കിയെന്നായിരുന്നു വിശദീകരണം. എയർ ഇന്ത്യയിലെ രോഗം സ്ഥിരീകരിച്ചവർക്കു പകരം കോഴിക്കോട് നിന്നും ജീവനക്കാരെ എത്തിച്ചാണ് കഴിഞ്ഞ ദിവസം രാത്രി സർവീസ് നടത്തിയത്.

ഇതിനിടെ അഞ്ചരക്കണ്ടി കൊവിഡ് കെയർ ഹോമിലെത്തിച്ച എയർ ഇന്ത്യാ ജീവനക്കാർക്ക് കൃത്യമായ ചികിത്സ കിട്ടിയില്ലെന്ന പരാതിയുയർന്നിട്ടുണ്ട്. ചികിത്സ തേടിയ കാബിൻ ക്രൂ അംഗങ്ങളിൽ രണ്ടു പേർ. ഇരിട്ടി തില്ലങ്കേരി സ്വദേശികളാണ്. എയർ ഇന്ത്യാ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചത് കണ്ണൂർ വിമാനത്താവളത്തിലെ ഇതര സർവീസുകളെ ബാധിക്കുമോയെന്ന സംശയം ശക്തമാണ്. കേന്ദ്ര സർക്കാരിന്റെ പ്രവാസികളെ നാട്ടിലെത്തിക്കുന്നവന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരം നാട്ടിലേക്ക് മടങ്ങാൻ കണ്ണൂർ വിമാനത്താവളത്തിൽ മാത്രം ഏകദേശം എൺപതിനായിരത്തിനു മുകളിൽ വരും. ഇനിയും ഒട്ടേറെ പ്രവാസികൾ സ്വദേശത്തേക്ക് മടങ്ങാൻ കാത്തു നിൽക്കുകയാണ്. ഇതിനിടെയാണ് വിമാനത്താവള ജീവനക്കാർക്ക് കൊവിഡ് ബാധിച്ച് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

English summary
Air India tests coroavirus positive in Kannur, becme threat to vande Bharath service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X