കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വത്വവാദത്തെ ഉപയോഗിക്കുന്നത് കർഷക തൊഴിലാളി യൂണിയന്റെ വളർച്ചയ്ക്ക് തടസമാകുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂർ: സംഘ് പരിവാർ ശക്തികൾ ഹിന്ദുത്വത്തിന്റെ പേരിൽ സ്വത്വരാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുന്നതാണ് ഇടതുപക്ഷം പൊതുവെ ദുർബലമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കർഷക തൊഴിലാളി യൂണിയന്റെ വളർച്ചയ്ക്ക് തടസമാകുന്നതെന്ന് കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളന പ്രവർത്തന റിപ്പോർട്ട്. ഇതു മറികടക്കുന്നതിനായി ഇതര കർഷക തൊഴിലാളി യൂനിയനുകളുമായി ചേർന്ന് ദേശീയ തലത്തിൽ യോജിച്ച ജനകീയ പ്രക്ഷോഭത്തിന് വേദിയൊരുക്കും.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദർശനം റദ്ദാക്കി: സുരക്ഷാ ക്രമീകരണത്തിലെ അനിശ്ചിതത്വത്തോടെ!രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദർശനം റദ്ദാക്കി: സുരക്ഷാ ക്രമീകരണത്തിലെ അനിശ്ചിതത്വത്തോടെ!

ഇതിനായുള്ള സമര പോരാട്ടങ്ങൾക്ക് കണ്ണൂരിൽ നടന്നുവരുന്ന അഖിലേന്ത്യാ സമ്മേളനം പദ്ധതി തയ്യാറാക്കും. ദളിതരാണ് ഇന്ത്യയിലെ കർഷക തൊഴിലാളികളിൽ ഭൂരിപക്ഷവും. സംഘ് പരിവാറും മറ്റു പാർട്ടികളും നടത്തുന്ന ജാതി അധിഷ്ഠിത രാഷ്ട്രീയം അവരെ പൊതുധാരയിൽ നിന്നും അകറ്റുകയാണ്. എങ്കിലും രാജ്യമാകെ കർഷക, കർഷക തൊഴിലാളി ഐക്യം വളർന്നു വരികയാണ് രാജ്യസ്ഥാനിലൊക്കെ ഈ ഐക്യം പതിറ്റാണ്ടുകൾക്കു മുൻപേയുണ്ട്. കാർഷിക മേഖലയിൽ മുതലാളിത്ത വൽക്കരണം രാജ്യമാകെ വർധിച്ചുവരികയാണ്. ഇതിനെതിരെ കർഷകരുടെ പ്രതിരോധവും വളർന്നു വരുന്നുണ്ട്.

farmers-15

കൃഷിയിലെ കോർപറേറ്റ് വൽക്കരണത്തെ കോൺഗ്രസും ബിജെപിയും പിൻതുണച്ചു വരികയാണ്. ഇതു കാരണം വിദേശ ഉൽപ്പന്നങ്ങൾ നമ്മുടെ മാർക്കറ്റുകളിൽ നിറയുകയാണ്. സ്റ്റോറേജ് സംവിധാനത്തിന്റെ വ്യാപനത്തിന്റെ ഫലമായാണിത്. പശ്ചിമ ബംഗാളിലെ സാമൂഹിക ജീവിതം ഇന്ന് അപകടാവസ്ഥയിലാണ് ഗ്രാമീണ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതാണ് അവിടെ കർഷക തൊഴിലാളി യൂനിയൻ പ്രത്യേകമായി സംഘടിക്കാൻ കാരണമായത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴിലാളി ക്ഷേമത്തിന് ആദ്യമായി നിയമം പാസാക്കിയ സംസ്ഥാനമാണ് കേരളം. ദുർബല വിഭാഗങ്ങൾക്ക് ഭവനം നൽകുന്നതിൽ കേരളത്തിൽ വൻ മുന്നേറ്റമുണ്ടായിട്ടുണ്ട്. കേരള സർക്കാരിനെതിരെ വിമർശനമൊന്നുമില്ല എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ കേരളം അൻപതു വർഷത്തിനു മുൻപേ കേരളത്തിൽ നടപ്പാക്കിയ ഭൂപരിഷ്കരണം പോലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പിലായിട്ടില്ലെന്നും അഖിലേന്ത്യാ സമ്മേളന റിപ്പോർട്ടിൽ പറയുന്നു.

English summary
AIWA conference about pro hidutwa ideology
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X