Get Updates
Get notified of breaking news, exclusive insights, and must-see stories!

എ. ഐ.വൈ.എഫ് സമ്മേളനം സമാപിച്ചു. ഇനി പുതു നേതൃത്വം നയിക്കും

കണ്ണുർ: പുതിയ നേതൃനിരയായി പുതിയ പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്ന്, പൊരുതുന്ന യുവജന പ്രസ്ഥാനത്തിൻറെ സംസ്ഥാന സമ്മേളനം സമാപിച്ചു. കണ്ണൂരിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം എൻ അരുണിനെ പ്രസിഡൻ്റായും ടി ടി ജിസ്മോനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. എ ശോഭ, പ്രസാദ് പറേരി, കെ ഷാജഹാൻ, അഡ്വ. വിനിത വിൻസൻ്റ് എന്നിവരെ വൈസ് പ്രസിഡൻ്റുമാരായും അഡ്വ. ശുഭേഷ് സുധാകർ, അഡ്വ. കെ കെ സമദ്, അഡ്വ. ആർ ജയൻ, എസ് വിനോദ് കുമാർ എന്നിവരെ ജോ. സെക്രട്ടറിമാരായും സമ്മേളനം തിരഞ്ഞെടുത്തു. ആർ എസ് ജയൻ, അഡ്വ. വി എസ് അഭിലാഷ്, കെ ആർ റെനീഷ്, ശ്രീജിത്ത് മുടുപ്പിലായി, കെ വി രജീഷ്, ലെനി സ്റ്റാൻലി, ശ്രീജിത്ത് എം, ജെ അരുൺ ബാബു, പി കബീർ എന്നിവരാണ് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

പ്രതിനിധി സമ്മേളനത്തിൻ്റെ രണ്ടാം ദിവസമായ ഇന്നലെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എ ഐ വൈ എഫ് ദേശീയ സെക്രട്ടറിമാരായ കെ രാജൻ, തപൻ സിൻഹ, സി പി ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ സി പി മുരളി, ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാർ, സ്വാഗത സംഘം കൺവീനർ സി പി ഷൈജൻ, എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു തുടങ്ങിയവർ അഭിവാദ്യം ചെയ്തു. പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തും ഭാവി പരിപാടിയിലുള്ള ചർച്ചക്ക് പ്രസിഡൻ്റ് ആർ സജിലാലും മറുപടി പറഞ്ഞു.

kerala

പോലീസ് സേനയിലെ ചിലർ കാണിക്കുന്ന മനുഷ്യവിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന് എ ഐ വൈ എഫ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
സത്യസന്ധമായി സേവനം നടത്തുന്ന നിരവധി പോലീസ് ഉദ്യോഗസ്ഥർ ഉള്ള സേനയാണ് കേരള പോലീസ്. മാതൃകാപരമായ കുറ്റാന്വേഷണവും കേരള പോലീസ് നടത്താറുണ്ട്. എന്നാൽ എൽഡിഎഫ് സർക്കാരിൻ്റെ പ്രഖ്യാപിത നിലപാടുകൾക്കും നയങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ച് ഇടത് സർക്കാരിനെതിരെ പൊതുജനവികാരം ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ പോലീസ് സേനയിലെ ചിലർ നടത്തുന്നുണ്ടോ എന്ന് സമീപകാല സംഭവങ്ങളിൽ നിന്നും സംശയം ഉണരുന്നുണ്ട്. പൗരൻ്റെ സംരക്ഷണവും സുരക്ഷയും ഉറപ്പു വരുത്തുകയാണ് പോലീസിൻ്റെ പ്രാഥമിക ചുമതല എന്നതിൻ്റെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് സർക്കാർ ജനമൈത്രി പോലീസ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കിയത്. എന്നാൽ കോവിഡ് കാലത്ത് ഉൾപ്പെടെ പോലീസ് കാണിച്ച മനുഷ്യത്വരഹിതമായ നടപടികൾ ഏറെ പ്രതിഷേധം ഉയർത്തിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പല ക്രിമിനൽ കേസുകളിൽ പ്രതികളാകുന്ന സംഭവങ്ങളുമുണ്ടായി. മനുഷ്യാവകാശലംഘനങ്ങ ൾക്ക് തുല്യമായ നടപടികൾ ഉൾപ്പെടെ ചില പോലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത് പതിവ് ആവുകയാണ്.

പോലീസിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം ദുഷ്പ്രവണതകളും മനുഷ്യത്വ വിരുദ്ധ സമീപനങ്ങളും അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായ ക്രിയാത്മകമായ നടപടികൾ എടുക്കണമെന്നും എഐവൈഎഫ് ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.

അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികളിലെ ക്രമക്കേടുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുക, മതതീവ്രവാദ സംഘടനകളെ ഒറ്റപ്പെടുത്തുക, കേരളത്തിൽ എയിംസ് അനുവദിക്കുക, പിഡബ്ല്യുഡി റോഡുകളിൽ കയ്യേറ്റം കണ്ടെത്തി ഒഴിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക, മരുന്ന് വിപണന മേഖലയിൽ നടക്കുന്ന തീവെട്ടിക്കൊള്ള യ്ക്കും ചൂഷണത്തിനെതിരെ നിയമനിർമാണം നടത്തുക, ലക്ഷദ്വീപ് കേരളത്തോട് ചേർക്കണം, അറബിക് സർവകലാശാല യാഥാർഥ്യമാക്കണം, സെക്രട്ടറിയേറ്റിലെ ഫയലുകൾ തീർപ്പാക്കുന്നതിന് ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം, ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന കൂട്ട പിരിച്ചുവിടൽ അവസാനിപ്പിക്കണം, സാന്ത്വനപരിചരണ പ്രവർത്തനങ്ങൾക്ക് ഏകീകൃത രൂപം നൽകാൻ സംസ്ഥാന സർക്കാർ മാർഗരേഖ കൊണ്ടുവരണം, കേരളത്തിലെ എല്ലാ സ്കൂളുകളിലും മാതൃഭാഷാ പഠനം നിർബന്ധമാക്കണം, എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും മുഴുവൻ നിയമനങ്ങളും പി എസ് സിക്ക് വിടണം തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയങ്ങളിലൂടെ ഉന്നയിച്ചു.

Recommended Video

cmsvideo
    ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+