ആകാശ് തില്ലങ്കേരിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുരക്ഷ വര്‍ധിപ്പിക്കും
ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ ആകാശ് തില്ലങ്കേരിക്ക് ആറ് മാസം തടവിനും നിര്‍ദേശമുണ്ട്. കൂട്ടുകാരന് ജിജോ തില്ലങ്കേരിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കണ്ണൂര്‍: സിപിഎം സൈബര്‍ പോരാളികളായ ആകാശ് തില്ലങ്കേരിയും സുഹൃത്ത് ജിജോയും കൂടി അന്തേവാസികളായി വരുന്നതതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചേക്കും.
ഇപ്പോള്‍ തന്നെ തൃശൂര്‍ സ്വദേശികളായ കാപ്പ തടവുകാര്‍ മാറ്റു തടവുകാരുമായി ഏറ്റുമുട്ടുന്ന സാഹചര്യം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ട്. ആയിരത്തിലേറെ തടവുകാരാണ് ജയിലില്‍ അന്തേവാസികളായി ഉള്ളത്. ഇതിനിടെയാണ് ആകാശ് തില്ലങ്കേരിയെയും കൂട്ടാളിയെയും കൂടി ജയിലില്‍ അടക്കുന്നത്.
ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ ആറ് മാസം തടവിനും നിര്‍ദേശമുണ്ട്.ക ൂട്ടുകാരന് ജിജോ തില്ലങ്കേരിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിവൈ.എഫ്.ഐയുടെ വനിതാ നേതാവിനെ അപമാനിച്ച കേസില്‍ അടുത്തിടെയാണ് ആകാശ് തില്ലങ്കേരിക്ക് ജാമ്യം ലഭിച്ചത്. സോഷ്യല്‍ മീഡിയ വഴി വനിതാ നേതാവിനെ അപമാനിച്ചു എന്ന പരാതിയിലാണ് ആകാശിനും കൂട്ടാളികള്‍ക്കുമെതിരെ കേസെടുത്തിരുന്നത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ പൊലിസ് സുരക്ഷാ സന്നാഹത്തോടെ എത്തിച്ച ആകാശ് തില്ലങ്കേരിയും ജിജോയും കേസ് രാഷ്ട്രീയ പ്രേരിതമാണോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചിട്ടില്ല.
മാര്‍ച്ച് ഒന്നിന് ഷുഹൈബ് വധ കേസില്‍ ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്കിയ ഹരജിയില്‍ ആകാശിനോട് തലശേരി കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നു ചുണ്ടികാട്ടിയാണ് പൊലീസ് ഹരജി നല്‍കിയിരുന്നത്.
ഇതു പരിഗണിക്കാനിരിക്കെയാണ് തൊട്ടു മുന്‍പായി പൊലീസ് അറസ്റ്റു ചെയ്തത്. ഒരാഴ്ച്ച മുന്‍പ് തില്ലങ്കേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ ആകാശ് തില്ലങ്കേരിക്കെതിരെ സിപിഎം നേതാക്കളായ പി ജയരാജനും എം.വിജയരാജനും എം.ഷാജറും അതിരൂക്ഷമായ വിമര്‍ശനം അഴിച്ചു വിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് കാപ്പ കേസ് ചുമത്തി ഇവരെ അറസ്റ്റു ചെയ്തത്. നേരത്തെ സി.പി.എമ്മിന്റെ മറ്റൊരു സൈബര്‍ പോരാളിയായ അര്ജുന് ആയങ്കി ക്കെതിരെ കാപ്പ ചുമത്തിയിരുന്നുവെങ്കിലും അതു കോടതി തള്ളിക്കളയുകയായിരുന്നു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത്












Click it and Unblock the Notifications