ഷുഹൈബ് വധക്കേസില്‍ ആകാശ് തില്ലങ്കേരിയുടെ ജാമ്യം തുടരാം, പൊലിസ് സമര്‍പ്പിച്ച ഹരജി കോടതി തളളി

മട്ടന്നൂര്‍:യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്‌ളോക്ക് നേതാവ് എടയന്നൂര്‍ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന മുഴക്കുന്ന് പൊലിസിനു വേണ്ടി സമര്‍പ്പിച്ച പ്രോസിക്യൂഷന്റെ ഹര്‍ജി തലശേരി മൂന്നാം അഡീഷനല്‍ ജില്ലാകോടതി തളളി. ആകാശ് ഹൈക്കോടതി ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന പബ്‌ളിക് പ്രൊസിക്യൂട്ടര്‍ കെ. അജിത്ത് കുമാറിന്റെ വാദം കോടതി പരിഗണിച്ചില്ല.
ആകാശ് തില്ലങ്കേരി ഹൈക്കോടതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പബ്‌ളിക് പ്രൊസിക്യൂട്ടര്‍ മുഖേനെ മുഴക്കുന്ന് പൊലിസ് കോടതിയെ സമീപിച്ചത്. ഷുഹൈബിനെ വധിച്ച കേസില്‍ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഹൈക്കോടതി നല്‍കിയ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് പൊലിസ് ജാമ്യം റദ്ദാക്കാന്‍ ഹരജി നല്‍കിയത്.
ഷുഹൈബ് വധക്കേസില്‍ 2019-ലാണ് ആകാശ് തില്ലങ്കേരിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതിനു സമാനമായ കേസുകളില്‍ ഉള്‍പ്പെടരുതെന്ന കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ പിന്നീട് മട്ടന്നൂരിലെ ഡി.വൈ. എഫ്. ഐ വനിതാ നേതാവിന്റെ സ്ത്രീത്വത്തെ അവഹേളിച്ചതുള്‍പ്പെടെയുളള കേസുകളില്‍ ആകാശ് തില്ലങ്കേരി പ്രതിയാണെന്നും ഡി.വൈ. എഫ്. ഐ നേതാവിനെസോഷ്യല്‍മീഡിയയിലടക്കം ഭീഷണിപ്പെടുത്തിയതു ഉള്‍പ്പെടെയുളള കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്നുമാണ് പ്രൊസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചത്. ആകാശ് തില്ലങ്കേരി, കൂട്ടാളി ജിജോ തില്ലങ്കേരി എന്നിവര്‍ ഇപ്പോള്‍കാപ്പ തടവുകാരായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണുളളത്. നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ ഡി.വൈ. എഫ്. ഐ വനിതാ നേതാവിനെ അവഹേളിച്ചതിലും ഡി.വൈ. എഫ്്. ഐനേതാവിനെതിരെ ഭീഷണിമുഴക്കിയ സംഭവത്തിലും ആകാശിനും കൂട്ടാളി ജിജോതില്ലങ്കേരിക്കും മട്ടന്നൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനുശേഷമാണ് പൊലിസ് പഴയകേസുകളൊക്കെ പൊടിതട്ടിയെടുത്ത് ഇരുവര്‍ക്കുമെതിരെ കാപ്പ ചുമത്തിയത്.
കാപ്പക്കേസില്‍ പ്രതിയാക്കിപ്പെട്ട ഇരുവരും ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കിലിലാണ്. ഷുഹൈബ് വധക്കേസില്‍ സി.പി. എം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയിരുന്നു. ഇതിനെതിരെ ആകാശിന്റെ നാടായ തില്ലങ്കേരിയില്‍ സി.പി. എം രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയിരുന്നു. സി.പി. എം നേതാക്കളായ പി.ജയരാജന്‍, എം.വി ജയരാജന്‍, എം. ഷാജര്‍ എന്നിവര്‍ ആകാശ് തില്ലങ്കേരിയെ കടന്നാക്രമിച്ചു കൊണ്ടും തളളിപറഞ്ഞു കൊണ്ടുമാണ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പ്രസംഗിച്ചിരുന്നത്. ഇതിനു ശേഷമാണ് പൊലിസ് ആകാശ് തില്ലങ്കേരിക്കെതിരെ അതിശക്തമായ നിയമ നടപടികളുമായി മുന്‍പോട്ടു പോയത്.












Click it and Unblock the Notifications