കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തളിപ്പറമ്പ് ജ്വല്ലറി കവര്‍ച്ചാക്കേസിലെ പ്രതിയായ അലമേലു പതിനൊന്നു കേസില്‍ പ്രതിയെന്ന് പൊലിസ്

Google Oneindia Malayalam News

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ അറ്റ്‌ലസ് ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസിലെ മുഖ്യപ്രതി അലമേലുവെന്നതമിഴ്‌നാട് സ്വദേശിനി നിരവധി കേസുകളിലെ പ്രതിയെന്നു പൊലിസ് അന്വേഷണറിപ്പോര്‍ട്ട്. പൊലിസ് അന്വേഷണറിപ്പോര്‍ട്ട്. കൊലപാതകമുള്‍പ്പടെ പതിനൊന്നു കേസില്‍ പ്രതിയായ അലമേലു കേരളത്തിലേക്ക് വരുന്നതിന് മുന്‍പെ തന്നെ തമിഴ്‌നാട് പൊലിസിന്റെ ക്രിമിനല്‍ പട്ടികയില്‍ മുൻപന്തിയില്‍ പേരുള്ള പെണ്‍ക്രിമിനാലാണെന്ന് വ്യക്തമായിട്ടുണ്ട്.

kerala

പണത്തിനായി എന്തും ചെയ്യാന്‍ മടിക്കാതിരിക്കുന്നതാണ് ഇവരുടെ സ്വഭാവം. വേണ്ടിവന്നാല്‍ ഒന്നോ രണ്ടോ പേരെ തട്ടാനും ഇവര്‍ക്ക് മടിയില്ല.
കേരളത്തിലാകമാനം കൊള്ള നടത്താനാണ് തമിഴ്‌നാട്ടില്‍ നിന്നും കൂട്ടാളികളൊപ്പം ഇവര്‍ കേരളത്തിലെത്തിയത്. ഇതിനായി ചില സമ്പന്നരുടെ വീടുകളും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. ഇവരെ കവര്‍ച്ച നടത്താന്‍ ഇങ്ങോട്ടയച്ചത് തിരുട്ടുഗ്രാമത്തിലെ ഒരുബോസെന്നു വിളിക്കുന്നയാളാണെന്ന് പൊലിസ് അന്വേഷണത്തില്‍ ഇവര്‍ മൊഴിനല്‍കിയിട്ടുണ്ട്.

തളിപറമ്പിലെ നഗരത്തിലെ ജ്വല്ലറിയില്‍ സ്വര്‍ണംവാങ്ങാനെന്ന വ്യാജെനെ എത്തി മോഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതും ഈയാളാണെന്നു വ്യക്തമായിട്ടുണ്ട്. അലമേലു ഉള്‍പ്പെടെ അറസ്റ്റിലായ മൂന്നു സ്ത്രീകളുടെ മൊഴിയില്‍ ബോസെന്നു വിളിക്കുന്നയാളാണ് സംഘത്തിന് നേതൃത്വം നല്‍കുന്നുവെന്നാണ് വ്യക്തമായത്. എന്നാല്‍ ഇയാളുടെ പേരിനെകുറിച്ചോ സ്ഥലത്തെ കുറിച്ചോ വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് പൊലിസ് നല്‍കുന്ന സൂചന.

ബോസെന്നു വിളിക്കുന്നയാളാണ് തങ്ങളെ ലോറിയില്‍ കയറ്റി കേരളത്തിലേക്ക് അയച്ചതെന്നു ഈകേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അലമേലു പറയുന്നുണ്ടെങ്കിലും ഇവര്‍ക്ക് ഇയാള്‍ എവിടെയുള്ളയാളാണെന്നു അറിയില്ലെന്നാണ് പറയുന്നത്. എന്നാല്‍ തിരുട്ടുഗ്രാമം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍കവര്‍ച്ചക്കാരില്‍ ഒരാളാവാം ബോസെന്നാണ് പൊലിസ് കരുതുന്നത്. ജയിലില്‍വെച്ചാണ് അലമേലു ഇയാളു മായി പരിചയത്തിലാകുന്നതെന്നാണ് കരുതുന്നത്.

English summary
Alamelu, the suspect in the Taliparumba jewelery robbery case, is accused in eleven cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X