കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അലന് പരീക്ഷയെഴുതാനുള്ള അനുമതി: പന്ത് കണ്ണൂർ സർവകലാശാലയുടെ കോർട്ടിൽ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: മാവോയിസ്റ്റ് അനുഭാവിയെന്നു ആരോപിച്ച് യുഎപിഎ ചുമത്തിയ അലൻ ഷുഹൈബിനെ പരീക്ഷയെഴുതാൻ കണ്ണൂർ സർവകലാശാല അധികൃതർ അനുവദിക്കുമോയെന്ന ചോദ്യം ഉയരുന്നു. നേരത്തെ ഇയാളെ കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിൽ നിന്നും പുറത്താക്കായിരുന്നു. ഹാജർ നില കുറവാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തതിനു ശേഷം അലന് ക്ലാസിൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ഇതു മറയാക്കി കൊണ്ടാണ് കണ്ണൂർ സർവകലാശാല പുറത്താക്കി കൊണ്ടുള്ള നടപടിയെടുത്തത്.

ചുട്ടുപൊള്ളി കേരളം; നാല് ജില്ലകളില്‍ ജാഗ്രത മുന്നറിയിപ്പ്, ഉച്ചയ്ക്ക് പുറത്ത് ഇറങ്ങരുത്ചുട്ടുപൊള്ളി കേരളം; നാല് ജില്ലകളില്‍ ജാഗ്രത മുന്നറിയിപ്പ്, ഉച്ചയ്ക്ക് പുറത്ത് ഇറങ്ങരുത്

പരീക്ഷയെഴുതുന്ന കാര്യത്തിലുംഈ നിലപാട് തന്നെ തുടരാനാണ് സാധ്യതയെന്ന് കണ്ണൂർ സർവകലാശാല അധികൃതർ നൽകുന്ന സൂചന. പരീക്ഷയെഴുതാനുള്ള അവസരം ലഭിച്ചാൽ അലന് പാലയാട് വെച്ച് തന്റെ രക്ഷിതാക്കളെയും ബന്ധുക്കളെയും കാണാം. ഇതിനായുള്ള രാഷ്ട്രീയ സമ്മർദ്ദവും ഒരു വശത്തു നിന്ന് നടക്കുന്നുണ്ട്. സിപിഎമ്മിന് ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റാണ് കണ്ണൂർ സർവകലാശാല ഭരിക്കുന്നത്. യൂണിവേഴ്സിറ്റി യൂണിയൻ ഭരിക്കുന്നത് എസ്എഫ്ഐയുമാണ്.

photo-2019-1

അലനെ പരീക്ഷയെഴുതാൻ വിടില്ലെന്ന തീരുമാനം തിരുത്താൻ വേണമെങ്കിൽ സിൻഡിക്കേറ്റിന് കഴിയും. ആ സാധ്യത മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതിനിടെ പന്തീരങ്കാവ് യുഎപിഎ കേസിൽ അലന്‍ ഷുഹൈബ്, താഹ എന്നിവരുടെ റിമാൻറ്‌ കൊച്ചിയിലെ പ്രത്യേക കോടതി നീട്ടി. അടുത്ത മാസം 13 വരെയാണ് റിമാന്‍റ് കാലാവധി നീട്ടിയത്. കേസ് അന്വേഷിക്കുന്ന എൻഐഎ കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരേയും ചോദ്യം ചെയ്തിരുന്നു. എല്‍എല്‍ബി പരീക്ഷയെഴുതുവാന്‍ അനുമതി തേടി അലൻ ഷുഹൈബ്‌ ഹൈക്കോടതിയെ സമീപിച്ചത് ദേശീയ അന്വേഷണ ഏജൻസി എതിർക്കാനാണ് സാധ്യത.

ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷ എഴുതാൻ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്. 'മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍ നിന്നും അലനെ വിലക്കിയിരുന്നു. എന്നാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതുവാന്‍ അവസരം വേണമെന്നും. ഒരു വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നല്‍കണം എന്നാണ് അലന്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അലന്‍ഇക്കാര്യത്തിൽ കോടതി എൻഐഎ, കണ്ണൂർ യൂണിവേഴ്‌സിറ്റി എന്നിവയുടെ നിലപാട്‌ തേടിയിട്ടുണ്ട്.. തിങ്കളാഴ്ച്ച വിശദമായ സത്യവാങ്‌മൂലം നൽകാനാണ് കോടതിയുടെ നിർദേശം. ഇതിന് ശേഷം കോടതി അലന്‍റെ ഹര്‍ജിയില്‍ വിധി പറയും

English summary
Alan Shuhaib and examination under Kannur university
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X