കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ നഗരസഭ ചെയർമാൻ രാജിക്കൊരുങ്ങുന്നു; അവസരം കാത്ത് മറുവിഭാഗം, നഗരസഭാ ചെയർമാൻ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ഗ്രൂപ്പ് വഴക്ക്!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ : മാസങ്ങളായി നഗരസഭയിൽ തുടരുന്ന അധികാര വടംവലി മൂലം നഗരസഭ അധ്യക്ഷൻ തോമസ് ജോസഫ് ചെയർമാൻ സ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്നു. ഇന്ന് ആലപ്പുഴ ഡിസിസി ഓഫീസിൽ വെച്ച് നടന്ന ചർച്ചയിലെ ധാരണ പ്രകാരമാണ് രാജി എന്നാണ് ലഭ്യമായ വിവരം. നഗരസഭാ ചെയർമാൻ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ഗ്രൂപ്പ് വഴക്ക് ശക്തമായിരുന്നു.

<strong>വടകരയിലെ വിമത സ്ഥാനാത്ഥി; പി ജയരാജനെതിരെ മത്സരിക്കാൻ സിപിഎം ലോക്കൽ കമ്മറ്റി അംഗം, അനുനയിപ്പിക്കാൻ സിപിഎം ശ്രമം!</strong>വടകരയിലെ വിമത സ്ഥാനാത്ഥി; പി ജയരാജനെതിരെ മത്സരിക്കാൻ സിപിഎം ലോക്കൽ കമ്മറ്റി അംഗം, അനുനയിപ്പിക്കാൻ സിപിഎം ശ്രമം!

ഇതേതുടർന്നാണ് മുൻ കൗൺസിലർ ആയിരുന്നു ബി മെഹബൂബ് രാജിവെച്ചതും കുതിരപ്പന്തി വാർഡ് കൗൺസിലർ ഇല്ലിക്കൽ കുഞ്ഞുമോൻ കോൺഗ്രസ് സൗത്ത് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് സ്ഥാനവും നഗരസഭ പാർലമെൻററി പാർട്ടി ലീഡർ സ്ഥാനവും രാജിവച്ചത്. ജില്ലയിലെ കോൺഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടർന്ന് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർത്ഥിയെ പോലും ഇതുവരെ നിശ്ചയിച്ചിട്ടില്ല.

Alappuzha Municipality

ആലപ്പുഴ മണ്ഡലത്തിലെ കലുഷിതമായ കോൺഗ്രസ് ഉൾപ്പോരിനെ തുടർന്നാണ് മണ്ഡലത്തിലെ സിറ്റിംഗ് എം പി കൂടിയായ കെ.സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുന്നിലെന്ന് നിലപാടെടുത്തതെന്നാണ് സൂചന. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ഡിസിസി പ്രസിഡണ്ട് അഡ്വ. എം ലിജു എന്നിവർ പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് തോമസ് ജോസഫിന്റെ രാജിക്ക് കളമൊരുങ്ങിയത്.

തോമസ് ജോസഫിന് പകരം ഇല്ലിക്കൽ കുഞ്ഞുമോൻ നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് എത്തും. എന്നാൽ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡിസിസി പ്രസിഡന്റുമായ എ എ ഷുക്കുറ്റിന്റെ ഏറ്റവുമടുത്ത വിശ്വസ്തനാണ് തോമസ് ജോസഫ്. തോമസ് ജോസഫിന്റെ രാജി ജില്ലയിലെ കോൺഗ്രസ് ഘടകത്തിൽ വീണ്ടും പടലപ്പിണക്കമുണ്ടാക്കനാണ് സാധ്യത.

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും കുഞ്ഞുമോൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുക. സംഘടന തനിക്ക് നൽകിയിട്ടുള്ള എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവെക്കുന്നതായി കഴിഞ്ഞദിവസം ഇല്ലിക്കൽ കുഞ്ഞുമോൻ പ്രഖ്യാപിച്ചിരുന്നു. ചെയർമാൻ സ്ഥാനത്തേക്ക് ഇല്ലിക്കൽ കുഞ്ഞുമോനെ പരിഗണിക്കാതിരുന്നതാണ് ഇത്തരത്തിൽ ഒരു കടുത്ത തീരുമാനത്തിലേക്ക് കുഞ്ഞമോനെ എത്തിച്ചത്.

English summary
Alappuzha municipal chairman resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X