തലശേരിയിലെ രാഷ്ട്രീയ സംഘർഷം: സർവ്വകക്ഷി സമാധാനയോഗം ചേരും
തലശേരി: മേലൂരിൽ സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റ സംഭവത്തിൽ പൊലിസ് അന്വേഷണം ശക്തമാക്കി. ധർമ്മടം പോലീസ് സ്റ്റേഷൻ പരിധിയിലെ മേലൂരിൽ സിപിഎം- ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റ സംഭവത്തിൽ പൊലിസ് ചിലരെ കസ്റ്റഡിയിലെടുത്തുവെന്നാണ് സൂചന.
വെട്ടേറ്റ സാരമായി പരിക്കേറ്റ ബിജെപി പ്രവർത്തകനായ മേലൂരിലെ പി. ധനരാജിനെ (33) തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈ ക്ക് പരിക്കേറ്റ നിലയിൽ സിപിഎം പ്രവർത്തകനായ മേലൂരിലെ സി.മനീഷിനെ (37) തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.തിങ്കളാഴ്ച്ച രാത്രിയോടെയാണ് സംഭവം.

ധനരാജ് മേലൂരിലെ സുഹൃത്തിൻ്റെ വീട്ടിൽ പോയി ബൈക്കിൽവരുമ്പോൾ സിപിഎം പ്രവർത്തകരും സഹോദരന്മാരുമായ ചേനാമ്പേത്ത് മനീഷും, മഹേഷും മറ്റും ചേർന്ന് തടഞ്ഞിട്ട് വെട്ടി പരിക്കേൽപ്പിക്കുകയാണെന്ന് ബിജെപി പ്രവർത്തകർ ആരോപിക്കുന്നത്. എന്നാൽ ധനരാജ് മനീഷിൻ്റെ വീട്ടിൽ അതിക്രമിച്ച് കടന്ന് അക്രമിക്കുകയായിരുന്നെന്നുവെന്ന് സിപിഎമ്മും ആരോപിക്കുന്നുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.ഇത് സംബന്ധിച്ച് രണ്ട് കേസുകൾ ധർമ്മടം പോലീസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്.
സി.പി.എം.പ്രവർത്തകനായ മനീഷ് രാഷ്ട്രീയ അക്രമ കേസുകൾക്ക് പുറമേ മറ്റ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, മനീഷിനെ വീട്ടിൽ കയറി അക്രമിച്ചതെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ബി.ജെ.പി.നേതൃത്വം ആരോപിച്ചു.ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് എൻ.ഹരിദാസ് അക്രമത്തിൽ പരുക്കേറ്റ ധനരാജിനെ ഹരിദാസ് സന്ദർശിച്ചു. സി. പി.എമ്മിലെ ആഭ്യന്തര കുഴപ്പം മറച്ചുവയ്ക്കാനാണ് അക്രമം അഴിച്ചുവിടുന്നതെന്നും ഹരിദാസ് ആരോപിച്ചു.
അക്രമം പടരാതിരിക്കാനും, സമാധാന അന്തരീക്ഷം നിലനിർത്താനും ധർമ്മടം പോലീസ് സ്റ്റേഷനിൽ ബുധനാഴ്ച്ച വൈകീട്ട് അഞ്ചിന് സമാധാന കമ്മറ്റി യോഗം പോലീസ് സാന്നിദ്ധ്യത്തിൽ നടക്കു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും












Click it and Unblock the Notifications