അതിർത്തി കയറൽ വ്യാപകം: കർണാടകയെ കൊണ്ട് പൊറുതി മുട്ടി കേരളം
കണ്ണൂര്‍: കർണാടക വനംവകുപ്പ് അധികൃതരുടെ അതിര്‍ത്തി കടന്നുള്ള കൈയേറ്റങ്ങൾ കേരളത്തിലെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളെ ആശങ്കയിലാകുന്നു. സ്വന്തം വീട്ടുമുറ്റത്തെ മരം മുറിച്ചതിന് കേരളത്തിന്റെ അതിര്‍ത്തി കടന്നെത്തിയ കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ദിവസമാണ് മലയാളി ദമ്പതികളെ അറസ്റ്റ് ചെയ്ത് തടവിലിട്ടത്. പ്രളയത്തില്‍ വീട് തകര്‍ന്നതിനാല്‍ വാടകയ്ക്ക് മാറി താമസിക്കുന്ന കൂട്ടുപുഴ പുഴയോരത്തെ ബാബുവും സൗമിനിയും വീടിന്റെ അറ്റകുറ്റപ്പണിക്കും വിറകാവശ്യത്തിനുമായാണ് വീട്ടുമുറ്റത്തെ മാവ് മുറിച്ചത്. എന്നാല്‍ മരം മുറിച്ചതിന് പിന്നാലെ കഴിഞ്ഞചൊവ്വാഴ്ച്ച രാവിലെ ഇരുവരെയും കര്‍ണാടക വനംവകുപ്പ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.
മരം മുറി നടന്നത് കേരളത്തിന്റെ ഭൂമിയിലാണെന്നും കര്‍ണ്ണാടകയ്ക്ക് അധികാരമില്ലെന്നും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നേരിട്ടെത്തി അറിയിച്ചിട്ടും കോടതിനാല് ദിവസം ജാമ്യം നല്‍കിയില്ല. കേരളം അളന്ന് അതിര് സ്ഥാപിച്ച സർവേകുറ്റികള്‍ വ്യക്തമായി കാണാമായിരുന്നിട്ടും കേരളത്തിന്റെ ഭൂമിയില്‍ കടന്നായിരുന്നു ഈ നടപടി. ഈ സ്ഥലത്ത് കൂടി അവകാശമുന്നയിച്ച് പുഴയുടെ പകുതി ഭാഗം കൂടി നേടാനുള്ള നീക്കമാണെന്നാണ് വിലയിരുത്തല്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പേ പണി തുടങ്ങി പകുതിയെത്തിയ ശേഷം കൂട്ടുപുഴ പാലം നിര്‍മ്മാണം നിലച്ചതും കര്‍ണാടക വനംവകുപ്പിന്റെ കടുംപിടുത്തം മൂലമായിരുന്നു. എന്നാൽ പിന്നീട് സർക്കാർ തലത്തിൽ ഇടപെട്ടതിനെ തുടർന്ന്പാലം പണി പുനരാരംഭിക്കാൻ ധാരണയായിട്ടുണ്ട്. എന്നാൽ പുതിയ സംഭവ വികാസങ്ങൾ പാലം പണിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications