കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അതിർത്തി കയറൽ വ്യാപകം: കർണാടകയെ കൊണ്ട് പൊറുതി മുട്ടി കേരളം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കർണാടക വനംവകുപ്പ് അധികൃതരുടെ അതിര്‍ത്തി കടന്നുള്ള കൈയേറ്റങ്ങൾ കേരളത്തിലെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളെ ആശങ്കയിലാകുന്നു. സ്വന്തം വീട്ടുമുറ്റത്തെ മരം മുറിച്ചതിന് കേരളത്തിന്റെ അതിര്‍ത്തി കടന്നെത്തിയ കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ദിവസമാണ് മലയാളി ദമ്പതികളെ അറസ്റ്റ് ചെയ്ത് തടവിലിട്ടത്. പ്രളയത്തില്‍ വീട് തകര്‍ന്നതിനാല്‍ വാടകയ്ക്ക് മാറി താമസിക്കുന്ന കൂട്ടുപുഴ പുഴയോരത്തെ ബാബുവും സൗമിനിയും വീടിന്റെ അറ്റകുറ്റപ്പണിക്കും വിറകാവശ്യത്തിനുമായാണ് വീട്ടുമുറ്റത്തെ മാവ് മുറിച്ചത്. എന്നാല്‍ മരം മുറിച്ചതിന് പിന്നാലെ കഴിഞ്ഞചൊവ്വാഴ്ച്ച രാവിലെ ഇരുവരെയും കര്‍ണാടക വനംവകുപ്പ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.

ഈ പാക്കേജ് സ്വപ്നം കാണാന്‍ പോലും യു ഡി എഫിനാവില്ല, ധവളപത്രത്തിന് മറുപടിയുമായി തോമസ് ഐസക്!ഈ പാക്കേജ് സ്വപ്നം കാണാന്‍ പോലും യു ഡി എഫിനാവില്ല, ധവളപത്രത്തിന് മറുപടിയുമായി തോമസ് ഐസക്!

മരം മുറി നടന്നത് കേരളത്തിന്റെ ഭൂമിയിലാണെന്നും കര്‍ണ്ണാടകയ്ക്ക് അധികാരമില്ലെന്നും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നേരിട്ടെത്തി അറിയിച്ചിട്ടും കോടതിനാല് ദിവസം ജാമ്യം നല്‍കിയില്ല. കേരളം അളന്ന് അതിര് സ്ഥാപിച്ച സർവേകുറ്റികള്‍ വ്യക്തമായി കാണാമായിരുന്നിട്ടും കേരളത്തിന്റെ ഭൂമിയില്‍ കടന്നായിരുന്നു ഈ നടപടി. ഈ സ്ഥലത്ത് കൂടി അവകാശമുന്നയിച്ച് പുഴയുടെ പകുതി ഭാഗം കൂടി നേടാനുള്ള നീക്കമാണെന്നാണ് വിലയിരുത്തല്‍.

bridge-1

വര്‍ഷങ്ങള്‍ക്ക് മുന്‍പേ പണി തുടങ്ങി പകുതിയെത്തിയ ശേഷം കൂട്ടുപുഴ പാലം നിര്‍മ്മാണം നിലച്ചതും കര്‍ണാടക വനംവകുപ്പിന്റെ കടുംപിടുത്തം മൂലമായിരുന്നു. എന്നാൽ പിന്നീട് സർക്കാർ തലത്തിൽ ഇടപെട്ടതിനെ തുടർന്ന്പാലം പണി പുനരാരംഭിക്കാൻ ധാരണയായിട്ടുണ്ട്. എന്നാൽ പുതിയ സംഭവ വികാസങ്ങൾ പാലം പണിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

English summary
Allegation about Karnataka on land enchroachment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X